# കാമുകനുമൊത്ത് പ്രണയവാര്‍ഷികം പൊടിപൊടിച്ചു..!! രഞ്ജിനിക്ക് ഇപ്പോള്‍ കോവിഡ് പോസിറ്റീവ്!!

- Link: https://ml.b4blaze.com/film-news/ranjini-haridas-covid-positive
- Published: 2022-01-08T09:03:08+05:30
- Author: Rahul

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ രഞ്ജിനിയോളം ആരാധകരെ ഉണ്ടാക്കിയെടുത്ത മറ്റൊരു
അവതാരിക ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് സത്യം. തന്റേതായ അവതരണ ശൈലികൊണ്ട് പ്രേക്ഷകരെ
ഷോകള്‍ക്ക് മുന്‍പില്‍ പിടിച്ചിരുത്താന്‍ രഞ്ജിനി ഹരിദാസിന് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളോളമുള്ള
അവതരണ മേഖലയില്‍ നിന്ന് താരം ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ആരാധകര്‍ ഏറെയുണ്ടെങ്കിലും
അതേ കണക്കില്‍ തന്നെ താരത്തെ വിമര്‍ശിക്കുന്നവരും ഏറെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/Ranjini-Haridas-
1-300x178.jpg?resize=930%2C552&ssl=1)

വെട്ടി തുറന്ന് അഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ രഞ്ജിനിക്ക് നേരെ വിമര്‍ശനങ്ങളും
വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും
ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് കൊവിഡ് പോസറ്റീവ് ആയ വിവരം ആണ്
താരം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രഞ്ജിനി പ്രണയത്തിലാണ്. പ്രണയ ജീവിതം
രണ്ട് വര്‍ഷം തികഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് പങ്കുവെക്കുകയും ചെയ്തിരുന്നു.
ബിസിനസുകാരനായ ശരത്ത് പുളിമൂടാണ് രഞ്ജിനിയുടെ കാമുകന്‍. 2020 പ്രണയദിനത്തിലാണ് താന്‍
പ്രണയത്തിലാണെന്ന കാര്യം രഞ്ജിനി വെളിപ്പെടുത്തിയത്. കാമുകനൊപ്പം പ്രണയത്തിന്റെ രണ്ടാം
വാര്‍ഷികം ആഘോഷിച്ച് തിരികെ വീട്ടിലെത്തിയ രഞ്ജിനിക്ക് ഇപ്പോള്‍ കൊവിഡ് പിടിപ്പെട്ടിരിക്കുകയാണ്.

[https://www.instagram.com/reel/CYYabj1o6m4/?utm_source=ig_web_copy_link](https://www.instagram.com/reel/CYYabj1o6m4/?utm_source=ig_web_copy_link)

രഞ്ജിനി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ‘ഞാന്‍ ഇപ്പോള്‍ പോസിറ്റിവിറ്റി
കൊണ്ട് നിറഞ്ഞ് തുളുമ്പുന്നതിനാല്‍ പ്രിയപ്പെട്ടവരെല്ലാം എന്നില്‍ നിന്നും അകലം പാലിക്കൂ’വെന്നാണ്
റീല്‍സ് വീഡിയോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ് കുറിച്ചത്. രോഗബാധയെ ഭയപ്പെടാതെ പൊരുതി
നില്‍ക്കാന്‍ കൂടിയാണ് രഞ്ജിനി തന്റെ വീഡിയോയിലൂടെ എല്ലാവര്‍ക്കും മനസ്സിലാക്കി തരുന്നത്.
അസുഖം ഭേദമായി പെട്ടെന്ന് തിരിച്ച് വരൂ എന്നാണ് ആശ്വാസവാക്കുകള്‍ ആയി ബന്ധുക്കളും സുഹൃത്തുക്കളും
രഞ്ജിനിക്ക് നേരുന്നത്.
