# ഒന്നും അമിതമാകരുത്… ഐസിയുവില്‍ കയറേണ്ടി വരുന്ന അവസ്ഥ നല്ലതല്ല!!! ആശുപത്രിയിലാണെന്ന്    രഞ്ജിനി ഹരിദാസ്

- Link: https://ml.b4blaze.com/film-news/ranjini-haridas-hospitalised
- Published: 2023-12-26T16:01:13+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളില്‍
സജീവമായ താരം വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസ് ഗംഭീരമായി
ആഘോഷിച്ചതിന് പിന്നാലെ ആശുപത്രിയിലാണെന്ന് അറിയിച്ചിരിക്കുകയാണ് രഞ്ജിനി. താരം തന്നെയാണ്
ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചത്.

സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ആരോഗ്യം സുഖകരമല്ലെന്ന് പങ്കുവച്ചത്.
ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കില്‍ എന്താകും
അവസ്ഥയെന്ന് മനസ്സിലായെന്നും പറഞ്ഞാണ് രഞ്ജിനിയുടെ കുറിപ്പ്.
  ചെസ്റ്റ് ഇന്‍ഫെക്ഷനെ
തുടര്‍ന്നാണ് താരം ആശുപത്രിയിലായതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് സംഭവബഹുലമായിരുന്നു.
പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയില്‍ കയറേണ്ടി വരുന്ന അവസ്ഥ അത്ര
നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫെക്ഷനാണ് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക്
പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളില്‍ എല്ലാം 
ശരിയാകും എന്നും രഞ്ജിനി പറയുന്നു.  കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലിയോടൊപ്പം താരം
ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല.
ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാല്‍
ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യമെന്നും രഞ്ജിനി
പറയുന്നു.
