# ഒടുവില്‍ അതിനും തുടക്കമായി..!! വര്‍ക്കല ബീച്ചില്‍ കാമുകനൊപ്പം അല്‍പ്പം തിരക്കിലാണ് രഞ്ജിനി ഹരിദാസ്..!!

- Link: https://ml.b4blaze.com/film-news/ranjini-haridas-learning-surfing-from-varkkala-beach
- Published: 2022-02-22T10:18:20+05:30
- Author: Rahul

തന്റേതായ അവതരണശൈലികൊണ്ട് മലയാളി പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ താരമാണ്
രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് നിശകളും രഞ്ജിനി എന്ന അവതാരികയുടെ കൈകളില്‍
ഭദ്രമായിരുന്നു. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ താന്‍ 
ഒരു പുതിയ കാര്യത്തിന് തുടക്കം കുറിച്ച വിവരം തന്റെ ആരാധകരെ അറിയിച്ചിരിക്കുകയാണ് രഞ്ജിനി.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/ranjini-haridas-
about-income-300x169.jpg?resize=953%2C537&ssl=1)

വര്‍ക്കല ബീച്ചില്‍ സര്‍ഫിങ്ങ് പരിശീലനത്തിന് തുടക്കം കുറിച്ച വിവരമാണ് രഞ്ജിനി അറിയിക്കുന്നത്.
ഇതോടെ ഏറെനാളായി മനസ്സില്‍കൊണ്ടു നടന്ന ഒരു ആഗ്രഹത്തിനാണ് ആരംഭമായിരിക്കുന്നത് എന്നാണ്
താരം പറയുന്നത്. തന്റെ കാമുകനായ ശരത്തിനൊപ്പമാണ് താരം വര്‍ക്കല ബീച്ചില്‍ സര്‍ഫിങിന്
എത്തിയത്. ഇതിന്റെ ചിത്രങ്ങളും താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

[https://www.instagram.com/p/CaO3lD9rpCP/?utm_source=ig_web_copy_link](https://www.instagram.com/p/CaO3lD9rpCP/?utm_source=ig_web_copy_link)

 

”സര്‍ഫിംഗില്‍ ഒരു കൈ പരീക്ഷിക്കാന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു, ഒടുവില്‍ മൂണ്‍
വേവ്‌സ് സര്‍ഫ് സ്‌കൂളിലൂടെ ആദ്യ പാഠം ആരംഭിക്കാനായി. വര്‍ക്കല കാപ്പില്‍ ബീച്ചില്‍
ഇത്രയും നല്ല ഒരു സര്‍ഫിംഗ് സൗകര്യമുണ്ടെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം സര്‍ഫര്‍
ചങ്ങാതിമാരെ പരിചയപ്പെടാനും കഴിഞ്ഞു,” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രഞ്ജിനി
കുറിയ്ക്കുന്നത്.

[https://www.instagram.com/p/CZ81JgMLsbo/?utm_source=ig_web_copy_link](https://www.instagram.com/p/CZ81JgMLsbo/?utm_source=ig_web_copy_link)

അതേസമയം, 2020 ലെ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യല്‍
മീഡിയയിലൂടെ തുറന്നുപറഞ്ഞത്. പതിനാറ് വര്‍ഷത്തോളം തന്റെ സുഹൃത്തായിരുന്ന ശരത്തുമായാണ്
രഞ്ജിനി പ്രണയത്തിലായത്. ഇപ്പോഴും കാമുകനായ ശരത്തിനൊപ്പമാണ് സര്‍ഫിങ്ങ് പരിശീലനത്തിനായി
രഞ്ജിനി വര്‍ക്കല ബീച്ചില്‍ എത്തിയത്.

 
