# ഭ്രാന്തിന്റെ ഒരു വർഷം, വൈറലായി രഞ്ജിനി ഹരിദാസിന്റെ കുറുപ്പ്!

- Link: https://ml.b4blaze.com/film-news/ranjini-haridas-love
- Published: 2021-01-05T10:05:00+05:30
- Author: Sreekumar

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും 
സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി
എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ വ്‌ലോഗ് വിഡിയോകൾ ഇപ്പോൾ പ്രേക്ഷക 
പ്രീതി നേടി കൊണ്ടിരിക്കുകയാണ്. അവതരികയ്ക്ക്  പുറമെ രെഞ്ജിനി ഒരു മോഡൽ കൂടി ആണ്, മിക്കപ്പോഴും
താരം സൈബർ അക്രമങ്ങൾക്ക് ഇരയാകാറുണ്ട്.

മിക്കപ്പോഴും താരത്തിന്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്, ഇടക്ക്
മുൻപ് താരത്തിന്റെ പ്രണയ വാർത്ത പ്രചരിച്ചിരുന്നു , എന്നാൽ അധികം വൈകാതെ തന്നെ രഞ്ജിനി
തന്റെ പ്രണയം അവസാനിപ്പിച്ചിരുന്നു, ഇപ്പോൾ രഞനി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്ന
ഒരു കുറുപ്പാണ് ആരാധകരെ സംശയത്തിൽ ആഴ്ത്തിയിരിക്കുന്നത്. താരം വിവാഹിതയാകാൻ പോകുന്നോ
അതോ പ്രണയത്തിൽ ആണോ എന്ന സംശയത്തിൽ ആണ് ആരാധകരും. ⌊renjini-hardas⌉

ഒരു ചെറുപ്പകാരനുമായുള്ള ചിത്രം പങ്കുവെക്കുന്നതിനൊപ്പവും എഴുതിയ കുറുപ്പാണ് സംശയത്തിന്
കാരണം ആയത്. ഒരു വർഷത്തെ മാഡ്‌നെസ്സ്, ഇനിയും വർഷങ്ങൾ വരാനിരിക്കുന്നു എന്നാണ് രഞ്ജിനി
ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. കൂട്ടത്തിൽ ചെറുപ്പക്കാരന്റെ പേരും രഞ്ജിനി കുറിച്ചിട്ടുണ്ട്.
ശരത് പുളിമൂട് എന്നാണ് രഞ്ജിനി എഴുതിയിരിക്കുന്നത്. കൂടാതെ ഹാഷ്ടാഗുകളും ആരാധകരെ കൂടുതൽ
സംശയാലുക്കൽ ആക്കിയിരിക്കുകയാണ്. ലവ്, ലൈഫ്, ലോക്ക്ഡൗൺ സ്റ്റോറി എന്നൊക്കെയാണ് ചിത്രത്തിന്
ഇൻസ്റ്റാഗ്രാമിൽ നൽകിയിരിക്കുന്ന ഹാഷ്ടാഗുകളും.

എന്നാൽ അദ്ദേഹവുമായി താൻ പ്രണയത്തിൽ ആണെന്നോ വിവാഹം കഴിക്കുമെന്നോ ഒന്നും രഞ്ജിനി പറഞ്ഞിട്ടില്ല.
രഞ്ജിനിയുടെ വിവാഹം എന്ന തരത്തിൽ മുൻപ് പല തവണ ഗോസിപ്പുകൾ പരന്നിരുന്നു. അടുത്തിടെ 
ഒരു റിയാലിറ്റി ഷോയുടെ പ്രമോഷന് വേണ്ടി രഞ്ജിനി വിവാഹിതയാകുന്നു എന്ന തരത്തിലെ വാർത്തകളും
വന്നിരുന്നു. എന്നാൽ ഇത് പ്രെമോഷന് തന്ത്രം ആയിരുന്നുവെന്നു പരുപാടി ടെലികാസ്റ്റ് ചെയ്തപ്പോൾ
ആണ് ആളുകൾക്ക് മനസിലായത്.
