# അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി ; കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി!

- Link: https://ml.b4blaze.com/film-news/ranjini-haridas-talks-about-his-father
- Published: 2021-10-27T06:33:28+05:30
- Author: Rahul

അവതാരകയായും അഭിനേത്രിയായുമെല്ലാം തിളങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് മലയാളം
സീസൺ വണ്ണിലെ മികച്ച ഒരു മത്സരാർത്ഥി കൂടിയാണ് രഞ്ജിനി. സമൂഹമാധ്യമങ്ങളിലും സജീവമായ
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയോ ആണ് വിരൽ ആയത്. അച്ഛനെ
കുറിച്ചാണ് താരം വിഡിയോയിൽ പറയുന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് രഞ്ജിനി കുറിച്ചത് 
ഇങ്ങനെയായിരുന്നു. “അതെ, എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ദിവസം എടുത്ത ഫോട്ടോയാണ്.
എണ്‍പതോ എണ്‍പത്തി ഒന്നോ ആയിരിയ്ക്കാം. ഞാന്‍ വന്നത് 82 ല്‍ ആണ്.ഒരു കുടുംബം എന്ന നിലയില്‍,
ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാന്‍ പരാതി പറയുന്നതല്ല.
കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി. അനുജന് അപ്പോള്‍ വെറും 
9 മാസമായിരുന്നു. അതുകൊണ്ട് അവന് അദ്ദേഹത്തെ കാണാന്‍ പോലും സാധിച്ചില്ല. ജീവിതം പക്ഷെ
അങ്ങനെയാണ്.. ചിലത് സംഭവിയ്ക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് 
പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍
കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്.വിചിത്രമെന്ന്
പറയട്ടെ, അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു
വന്നത് ആരാണെങ്കിലും അവര്‍ക്ക് നന്ദി. ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിയ്ക്കുന്നു..
നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക
സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് 
ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ
ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും
അവര്‍ക്ക് നന്ദി.”
