# ‘എന്തൊക്കെ പറഞ്ഞാലും അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട്’

- Link: https://ml.b4blaze.com/film-news/ranjith-sree-fb-post-about-thunivu
- Published: 2023-01-14T21:57:04+05:30
- Author: Gargi

അജിത്ത് പ്രധാന വേഷത്തിലെത്തിയ തുനിവിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എച്ച്
വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്
ശ്രദ്ധേയമാകുന്നത്. അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട് ഉണ്ട് സിനിമയില്‍ ഉടനീളമെന്നാണ്
രഞ്ജിത്ത് ശ്രീ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/thunivu.1jpg.jpg?
resize=1200%2C628&ssl=1)

തുനിവ്
 ഇവന്റെ വായില്‍ കേറിയിരുന്നു വെടി വചാലെ ശരിയാവു എന്ന ജഗതി ചേട്ടന്റെ ഡയലോഗ്
ഓര്‍മ വന്നു. എത്ര വെടി കൊണ്ടാലും ചാവാത്ത തല. മഞ്ജുവും ?? പക്ഷെ അങ്ങനെ ഉള്ള ലോജിക്കല്‍
പ്രശ്‌നങ്ങളും, ക്ലൈമാക്‌സിലെ നന്മയും കണ്ടില്ലെന്നു വച്ചാല്‍ ഒരു തവണ എന്‍ജോയ് ചെയ്ത്
കാണാന്‍ പറ്റിയ മൂവി ആണ് തുനിവ് ?? എന്തൊക്കെ പറഞ്ഞാലും അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട്
ഉണ്ട് സിനിമയില്‍ ഉടനീളം. പക്ഷെ ഒരു സംശയം തീരന്‍ എന്ന സിനിമ വിനോദ് തന്നെ ചെയ്തതാണോ
അതോ പുള്ളിക്ക് വേറെ ആരേലും ചെയ്ത് കൊടുത്തതോ എന്തായാലും വലിമയേക്കാള്‍ നന്നായി എടുത്തിട്ടുണ്ട്.
അല്ലാതെ ഒന്നുമില്ല. ott വന്നാല്‍ തലയും air ല്‍ അവനുള്ള എല്ലാ സംഭവം കാണുന്നുണ്ടെന്ന്
പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/thunivuuuu.jpg?resize
=715%2C794&ssl=1)

മഞഅജു വാര്യര്‍, വീര, ജോണ്‍ കൊക്കെന്‍, സമുദ്രക്കനി, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരാണ്
സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ്
ഷാ ആണ് വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ചിത്രം നിര്‍മിക്കുന്നത്
ബോണി കപൂറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.
