# ഒരുപെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്, ഇന്നത്തെ പോലെ കല്യാണത്തിന് ചിലവാക്കാൻ അന്ന് ആള് കാണില്ല

- Link: https://ml.b4blaze.com/film-news/ranjukumar-facebook-posts-against-bhama
- Published: 2020-09-21T14:38:46+05:30
- Author: Rahul

നടി ആക്രമിച്ച കേസിൽ ഭാമക്കെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് പലതാരങ്ങളും രംഗത്ത്
എത്തിയിരുന്നു.  ഭാമക്കെതിരെ നിരവധി പരാമർശങ്ങളും വിമര്ശനവുമാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്.
ഭാമയുടെ ആത്മാർത്ഥ സുഹൃത്തായിരുന്നു ആക്രമിച്ച നടി. നടി ഭാമ കൂറുമാറിയതിനു പിന്നാലെ
ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി എത്തിയിരുന്നു. എനിക്ക് സംഭവിച്ചത് നിങ്ങൾക്ക്
സംഭവിക്കുന്ന വരെ അത് മനസ്സിലാകില്ല എന്ന് പറഞ്ഞാണ് ഭാമ രംഗത്ത് എത്തിയത്.
  ഇതിനു 
പിന്നാലെയാണ് ഭാമക്കെതിരെ താരങ്ങൾ എത്തിയത്.ഒപ്പം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റും
ആളുകൾ കുത്തിപൊക്കിയിരുന്നു. പിന്നാലെ ഭാമ ഇത് ഡിലീറ്റ് ചെയ്തിരുന്നു . ഇപ്പോൾ സെലിബ്രിറ്റി
മേക്ക് അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഭാമയ്‌ക്കെതിരെ തന്റെ പ്രതിഷേധം അറിയിച്ചു 
കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. കാലം കാത്തു വച്ചിട്ടുണ്ട്,പുറത്തിറങ്ങി നടക്കാൻ
സ്വാതന്ത്ര്യം നേടി തരും,പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്,കല്യാണ ചിലവ് കുടും,
അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല,എന്ന് പറഞ്ഞുകൊണ്ടാണ്
ഭാമയുടെ മുൻ പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് രഞ്ജു പ്രതികരിച്ചത്.⌊
bhama with arun⌉ ഒരു ദിവസം കണക്ക് പറയേണ്ടി വരും.അത് അത്ര വിദൂരം അല്ല,തുടങ്ങി നിരവധി
പോസ്റ്റുകളും വീഡിയോയും പങ്ക് വച്ചുകൊണ്ടാണ് രഞ്ജു തന്റെ പ്രതിഷേധം പരസ്യമായി തന്നെ
പങ്കിട്ടിട്ടുണ്ട്.ഒപ്പം ഭാമയുടെ വിവാഹചിത്രത്തിലും രഞ്ജു തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് രഞ്ജുവിന്റെ പ്രതികരണം നന്നായിട്ടുണ്ട് എന്ന അഭിപ്രായം
പങ്കിട്ടുകൊണ്ട് രംഗത്ത്‌എത്തുന്നത്.
