# വാർത്തകൾ സത്യം! രൺവീറും, ദീപികയും മാതാപിതാക്കൾ ആകുന്നു, സന്തോഷ് വാർത്തയുമായി താരങ്ങൾ 

- Link: https://ml.b4blaze.com/film-news/ranveer-sing-and-deepika-padukone-in-happy-news
- Published: 2024-02-29T11:56:03+05:30
- Author: Suji

ബോളിവുഡ് താര ദമ്പതികൾ ആയ രൺവീർ സിങ്ങും, ദീപിക പദുകോണും മാതാപിതാക്കൾ ആകുന്നു, ഈ സന്തോഷ
വാർത്ത ഇപ്പോൾ താരങ്ങൾ തന്നെയാണ് പങ്കുവെച്ചത്, സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ഈ സന്തോഷം
ആരാധകരുമായി പങ്കുവെച്ചത്, കുഞ്ഞുടുപ്പിൻെറയും, ഷൂസിന്റെയും, ബലൂണിന്റെയും ചിത്രങ്ങൾ
പങ്കുവെച്ചുകൊണ്ടാണ് താര ദമ്പതികൾ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്, താരങ്ങളുടെ ഈ സന്തോഷ
വാർത്തക്ക് നിരവധി ആരാധകരും സെലിബ്രെറ്റികളുമാണ്  ആശംസകളുമായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/deepika1.jpg?resize
=1052%2C559&ssl=1)

സെപ്റ്റംബറോടു കൂടി കുഞ്ഞിന്റെ ജനനം ഉണ്ടാകുമെന്നും പങ്കുവെച്ചു, എന്നാൽ ഈ വാർത്ത കുറച്ചു
ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ അത് സത്യമാണോ എന്ന് ഇരുവരും
പ്രതികരിച്ചിരുന്നില്ല, ഇപ്പോൾ ആരാധകരുടെ ആ സംശയം മാറ്റിക്കൊണ്ടാണ് ഇരുവരും ഈ സന്തോഷം
പങ്കുവെച്ചിരിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ranvir1.jpg?resize
=760%2C443&ssl=1)

ദീർഘ നാളത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ഇരുവരും വിവാഹം കഴിച്ചത്, ദീപികയുടെ ഫൈറ്റർ
ആണ് അവസാനം റിലീസ് ചെയ്യ്ത ചിത്രം, റോക്കി ഓർ റാണി കി പ്രേം ആണ് രൺവീറിന്റെ അവസാനം 
റിലീസ് ചെയ്യ്ത ചിത്രം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/deepi1.jpg?resize
=694%2C398&ssl=1)

 
