# പണത്തിനു വേണ്ടി ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന താൻ എന്തൊരു ഭർത്തവാണ്!!

- Link: https://ml.b4blaze.com/film-news/ranveer-sing-critizied
- Published: 2022-12-18T12:21:21+05:30
- Author: Ajay

ദീപിക പദുകോണും ഷാരൂഖ് ഖാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പത്താൻ’ സിനിമയിലെ ‘
ബേഷാരം രംഗ്’ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് ഇതോടെ വൻ വിവാദങ്ങളും എത്തിയിരിക്കുകയാണ്.
ഗാനരംഗത്തിൽ ദീപികയുടെ ബിക്കിയാണ് വിവാദങ്ങളുടെ കാരണം.ചിത്രത്തിന് നേരെ ബിജെപി അനുയായികൾ
ബഹിഷ്‌കരണ ആഹ്വാനം ഉയർത്തുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/depika-p-1.jpg?resize
=1280%2C720&ssl=1)

ഒരു ബിക്കിനി പേരിൽ സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്ന ആളുകളെ ആദ്യമായിട്ടാണ് കാണുന്നത്
എന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞത്. എന്നാൽ ഇപ്പോഴിത വിഷയത്തിൽ ദീപികയുടെ 
ഭർത്താവും നടനുമായ രൺവീർ സിംഗിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/dep.jpg?resize=1280%
2C720&ssl=1)

ഇത്തൊമൊരു ഗാനരംഗത്ത് അഭിനയിക്കാൻ ദീപികയെ, ഭർത്താവായ രൺവീർ എങ്ങനെ അനുവദിച്ചു എന്നാണ്
എം നാഗേശ്വര റാവു എന്ന മുൻ ഐ പി എസ് ഓഫീസർ ചോദിക്കുന്നത്.പണത്തിനു വേണ്ടി ഭാര്യയെ പരസ്യമായി
പീഡിപ്പിക്കാൻ അനുവദിക്കുന്ന താൻ എന്തൊരു ഭർത്തവാണ് എന്നാണ് എം നാഗേശ്വര റാവു ചോദിക്കുന്നത്.
തന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെ എം നാഗേശ്വര റാവുവിന്റെ പോസ്റ്റ് ട്വിറ്റർ ബാൻ
ചെയ്തിരുന്നു. ഉദ്യോഗസ്ഥനെതിര നിരവധി പേർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു

 
