# 2015ല്‍ ദീപികയുമായി രഹസ്യ വിവാഹനിശ്ചയം നടത്തി!!! കാരണം വെളിപ്പെടുത്തി റണ്‍വീര്‍

- Link: https://ml.b4blaze.com/film-news/ranveer-singh-about-secret-engagement
- Published: 2023-10-24T18:07:34+05:30
- Author: Anu

ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഏറെ നാളത്തെ
പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ചത്. പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍
നിന്ന് ഇരുവരും ഒരിക്കലും പിന്മാറിയിയിട്ടില്ല. നീണ്ട കാലത്തെ ഡേറ്റിംഗിന് ശേഷം, 2018ലാണ്
ദീപിക പദുകോണും രണ്‍വീര്‍ സിംഗും തങ്ങളുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും 
സാന്നിധ്യത്തില്‍ പരസ്പരം വിവാഹം കഴിച്ച് തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയത്. കരിയറില്‍
തിളങ്ങി നില്‍ക്കുമ്പോഴാണ് ദീപിക വിവാഹിതയായത്.

എന്നാല്‍ ഇരുവരും വിവാഹ നിശ്ചയം രഹസ്യമായി നടത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് 
ഇപ്പോള്‍. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തിയ അഭിമുഖത്തിലായിരുന്നു
താരങ്ങളുടെ വെളിപ്പെടുത്തല്‍.
  വിവാഹത്തിന്റെ മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നോ
എന്നായിരുന്നു കരണ്‍ ദമ്പതികളോട് ചോദിച്ചത്. 2015ല്‍ രണ്‍വീര്‍ സിംഗ് ദീപികയെ പ്രപ്പോസ്
ചെയ്തതിന് പിന്നാലെയാണ് വിവാഹനിശ്ചയം നടത്തിയത് എന്നാണ് താരങ്ങള്‍ പറഞ്ഞത്. മറ്റാരെങ്കിലും
ദീപികയെ പ്രപ്പോസ് ചെയ്യുന്നതിനു മുന്‍പേ താന്‍ ഇഷ്ടം പറയുകയായിരുന്നെന്നും റിസ്‌ക്
എടുക്കാന്‍ തയാറായിരുന്നില്ല എന്നും റണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.  2018 ലെ മഹത്തായ
വിവാഹത്തിന് മൂന്ന് വര്‍ഷം മുമ്പ് 2015 ല്‍ താന്‍ ദീപികയുമായി രഹസ്യമായി വിവാഹനിശ്ചയം
നടത്തിയെന്ന് രണ്‍വീര്‍ തമാശയായി വെളിപ്പെടുത്തുന്നു. ഇസ് പെഹ്ലേ കെ കോ ആജേ മേം ജേക്ക്
ചപ്പല്‍ രഖ് ദേതാ ഹു. ‘ അഡ്വാന്‍സ് ബുക്കിംഗ് എന്ന് ദീപികയും മറുപടിയായി പറഞ്ഞു.

> Deepika Padukone and Ranveer Singh on Koffee With Karan [pic.twitter.com/mwHUwTLBdN](https://t.co/mwHUwTLBdN)
> — elitestanning (@elitestanning) [October 22, 2023](https://twitter.com/elitestanning/status/1716055249381716215?ref_src=twsrc%5Etfw)
