# മലപ്പുറത്ത് തേഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയിൽ

- Link: https://ml.b4blaze.com/film-news/rape-case-aquest-suicide
- Published: 2022-01-20T14:20:28+05:30
- Author: Rahul

പോസ്കോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച നിലയിൽ. മലപ്പുറം തേനിപാലത്തെ വാടക വീട്ടിലാണ്
പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി വാടക വീട്ടിലാണ്
ഈ പെൺകുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആണ് പെൺകുട്ടിയെ
വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ മൃതദേഹം കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/kozhikkod.jpg?resize
=1200%2C900&ssl=1)

പോലീസ് അടക്കം ഇവിടെ എത്തി നടപടി ക്രമം പൂർത്തി അയക്കുന്നുണ്ട്. അൽപസമയത്തിനകം മൃതദേഹം
ബന്ധുക്കൾക്ക് വിട്ട് നൽകും. കോഴിക്കോട് രാമനാട്ടുകര സ്വതേഷിയാണ് പെൺകുട്ടി. ഈ പെൺകുട്ടി
മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിലും അതുപോലെ കോഴിക്കോട് ഫറോക് പോലീസ് സ്റ്റേഷൻ
പരിധിയിലും നിരവധി പോസ്കോ കേസുകളിൽ ഇരയായിട്ടുള്ള പെൺകുട്ടിയാണ്. കൊണ്ടോട്ടിയിൽ കൂട്ട
ബലാത്സംഘത്തിനടക്കം പെൺകുട്ടി ഇരയായിട്ടുണ്ട്. എന്നാൽ ഈ കേസുകളിൽ എല്ലാം തന്നെ പ്രതികളെ
അറസ്റ്റ് ചെയ്ത് ചാർജ് ഷീറ്റ് അടക്കം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതാണ്.

കേസുകളുടെ നടപടികൾ ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ആണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
ഏതായാലും ഈ സംഭവത്തിൽ കുടുംബത്തിന്റെ പ്രതികരണം അൽപ സമയത്തിനകം ലഭിക്കും. ഈ ആത്മഹത്യയുടെ
അടക്കം പോലീസ് കേസെടുത്ത് അന്യൂഷണം ആരംഭിച്ചിട്ടുണ്ട്.
