# പുഷ്പ സംവിധായകന്റെ കാൻഡിഡ് ചിത്രം വൈറൽ; പകർത്തിയത് ‘ശ്രീവല്ലി’ തന്നെ!

- Link: https://ml.b4blaze.com/film-news/rashmika-captures-director-candid-image
- Published: 2024-02-13T20:25:23+05:30
- Author: Anu

ഇന്ത്യൻ സിനിമ ലോകം തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. 6 മാസം കൂടെ
റിലീസിന് ബാക്കിയുണ്ടെങ്കിലും ഇപ്പോൾ തന്നെ അപ്ഡേറ്റുകൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ സുകുമാറിന്റെ ഒരു കാൻഡിഡ് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

പുഷ്പയിലെ നായിക ശ്രീവല്ലിയെ അവതരിപ്പിച്ച രശ്മിക മന്ദാനയാണ് ഈ ചിത്രം പകർത്തിയത് എന്നുള്ളതാണ്
പ്രത്യേകത. പുഷ്പ 2-വിന്റെ സെറ്റിൽ വച്ചാണ് നായിക ഈ ചിത്രം പകർത്തിയത് എന്നാണ് സോഷ്യൽ
മീഡിയ കുറിപ്പിൽ പറയുന്നത്.  2021ൽ പുറത്തിറങ്ങി ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരോടെ
വമ്പൻ ഹിറ്റായ ചിത്രമാണ് പുഷ്പ 1. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും രാജ്യത്തുടനീളമുള്ള
ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ വില്ലനായി എത്തിയത് മലയാളികളുടെ പ്രിയ താരം 
ഫഹദ് ഫാസിലായിരുന്നു. അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും പുഷ്പ നേടിക്കൊടുത്തു.
അതുകൊണ്ട് തന്നെ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
