# പാപ്പരാസികൾ കൂടുതൽ ബോളിവുഡിലെന്ന് രശ്മിക മന്ദാന

- Link: https://ml.b4blaze.com/film-news/rashmika-mandanna-about-papparasies
- Published: 2022-10-19T09:40:19+05:30
- Author: Ajay

വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ
താരമാണ് നടിയും മോഡലുമായ രശ്മിക. മന്ദാന അതിന്റെ പ്രധാനകാരണം മറ്റൊന്നുമല്ല തന്റെ അഭിനയ
ശൈലി തന്നയാണ്. ഇപ്പോഴിതാ ബോളിവുഡിലാണ് പാപ്പരാസികൾ കൂടുതലായി ഉള്ളതെന്നും സൗത്തിൽ 
അങ്ങനെയല്ലെന്നും പറഞ്ഞിരിക്കുകയാണ് താരം.ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് രശ്മിക
ഇക്കാര്യം പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/reshmika.jpg?resize
=1280%2C720&ssl=1)

ഞാൻ സൗത്തിൽ നിന്നുള്ള ഒരാളാണ്. ബോളിവുഡിലുള്ളത് പോലെ പാപ്പരാസികൾ സൗത്തിൽ ഇല്ല. അവർ
ചെയ്യുന്നത് അവരുടെ ജോലിയാണ് എനിക്കറിയാം.നമ്മൾ എല്ലാവരും വ്യക്തിപരമായി ദിവസവും പല
പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നരാണെന്നും ഒരു വ്യക്തിയ്ക്ക് എപ്പോഴും മേക്കപ്പിട്ട് 
മുടി സ്‌റ്റൈലായി കെട്ടിവെച്ച് ഫ്രഷ് ലുക്കിൽ നിൽക്കാൻ കഴിയില്ലല്ലോ എന്നും അവർ പറഞ്ഞു.
ഞാൻ എന്റെ ജോലി ചെയ്യാനാണ് ബോളിവുഡിൽ എത്തിയതെന്നും പാപ്പരാസികളും അങ്ങനെ തന്നെയാണെന്നും
രശ്മിക വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/reshmika1.jpg?resize
=1280%2C720&ssl=1)

ഞാൻ പാപ്പരാസികളുടെ മൂക്കിന് കീഴിലല്ല ഞാൻ എപ്പോഴും ജീവിക്കുന്നത്. എന്റെ നാട് കർണായകയിലെ
കൂർഗാണ്. അവിടെ പാപ്പരാസിയൊന്നുമില്ല. ഞാൻ അവിടെ താമസിക്കുന്ന കാര്യം പോലും അവിടെയുള്ളവർക്ക്
അറിയില്ല.ഞാൻ വീട്ടിൽ എത്തിയാൽ എന്റെ അമ്മ വന്ന് ഒത്തിരി ഫോട്ടോയെടുക്കും. അല്ലാതെ 
ക്ലിക്ക് ചെയ്യാനും അവിടെ വേറെ ആരും തന്നെ ഉണ്ടാകില്ലെന്നും രശ്മിക പറഞ്ഞു.കന്നടയിലും
തെലുങ്കിലും സജീവമായ രശ്മിക മന്ദാന അടുത്തിടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചിരുന്നു.
