# അഹങ്കാരം..! ഹാന്‍ഡ് ബാഗ് പിടിക്കാന്‍ പോലും സെക്യൂരിറ്റി..! രശ്മികയ്ക്ക് വിമര്‍ശനം..!!

- Link: https://ml.b4blaze.com/film-news/rashmika-mandanna-new-video
- Published: 2022-03-04T11:48:33+05:30
- Author: Rahul

അഭിനയിച്ച സിനിമകളെല്ലാം ഒന്നിനു പിറകെ ഒന്നായി ഹിറ്റായതോടെ സിനിമാ മേഖലയിലെ ഭാഗ്യനായിക
ആയിരിക്കുകയാണ് രശ്മിക മന്ദാന. പുഷ്പ എന്ന സിനിമയില്‍ അല്ലു അര്‍ജുന്റെ നായികയായി തിളങ്ങിയതിന്
ശേഷം പുതിയ സിനിമകളുടെ തിരക്കിലാണ് താരം. തന്റെ താരമൂല്യം വര്‍ദ്ധിച്ചതോടെ പ്രതിഫലവും
കൂട്ടിയിരിക്കുകയാണ് രശ്മിക. മലയാളത്തിലടക്കം മിക്ക ഭാഷകളിലേയും ഒരുപാട് പേരാണ് രശ്മികയ്ക്ക്
ആരാധകരായിട്ട് ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rashmika-mandanna-
300x300.jpg?resize=1134%2C1134&ssl=1)

എന്നാല്‍ താരത്തെ വിമര്‍ശിച്ച രംഗത്ത് എത്തുന്നവരും കുറവല്ല. ഇപ്പോഴിതാ നടിയുടേതായി
പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് രശ്മികയ്ക്ക് തന്നെ പണിയായി എത്തിയിരിക്കുന്നത്. താരം
എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് പലരുടെയും വാദം.

[https://www.instagram.com/reel/Cam_EmnlUgV/?utm_source=ig_web_copy_link](https://www.instagram.com/reel/Cam_EmnlUgV/?utm_source=ig_web_copy_link)

 

തന്റെ ഹാന്‍ഡ് ബാഗ് പോലും രശ്മിക സെക്യൂരിറ്റിയോട് പിടിക്കാന്‍ ഏല്‍പ്പിച്ചതും ചിലരുടെ
കണ്ണില്‍ പെട്ടിട്ടുണ്ട്. സ്വന്തം ബാഗ് പോലും എടുക്കാന്‍ ആവാതെ സെക്യൂരിറ്റിയെ കൊണ്ട്
എടുപ്പിക്കുന്നത് എന്തൊരു അഹങ്കാരമാണ് എന്നാണ് സോഷ്യല്‍ മീഡിയ വഴി പലരും കുറ്റപ്പെടുത്തുന്നത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നോട് ഭക്ഷണം കഴിക്കാന്‍ പണം യാചിച്ച കുട്ടികളോട് പുറം
തിരിഞ്ഞു നിന്ന രശ്മികയുടെ ആ മോശമായ രീതിയ്ക്കും ഒരുപാട് പേര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

 
