# രണ്‍ബീര്‍ കപൂറിനൊപ്പം ആനിമൽ എന്ന ചിത്രത്തിലാണ് രാശ്മിക അഭിനയിക്കുന്നത്

- Link: https://ml.b4blaze.com/film-news/rashmika-new-film
- Published: 2023-10-18T08:28:10+05:30
- Author: Devika

നിരവധി ആരാധകരുള്ള  താരമാണ് രാശ്മിക മന്ദന. വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻപന്തിയിൽ
നിൽക്കുന്ന നായിക നടിയാണ് രാശ്മിക. ഗീത ഗോവിന്ദത്തിൽ കൂടിയാണ് താരം കൂടുതൽ പ്രേഷകരുടെ
ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച രാശ്മികളുടെയും വിജയ് ദേവരകൊണ്ടയുടെയും
കെമിസ്ട്രി വലിയ രീതീയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഇരുവരും
മറ്റുചില സിനിമകളിൽ കൂടി ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും തമ്മിൽ പ്രണയത്തി ആണെന്ന 
ഗോസിപ്പുകളും പ്രചരിച്ചിരുന്നു.  എന്നാൽ ഇതിനിടയിൽ രാശ്മികളുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ
ഗോസിപ്പുകൾക്ക് കുറച്ച് ഇടവേള ലഭിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rashmika2.jpg?resize
=1200%2C900&ssl=1)

എന്നാൽ വിവാഹ നിശ്ചയം വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹം
വേണ്ടെന്നു വെച്ച രാശ്മിക വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. അതിനു ശേഷം 
ഇരുവരുടെയും പേരിൽ വീണ്ടും ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ആ ഗോസിപ്പുകളോട്
പ്രതികരിച്ചിരുന്നില്ല. എന്നാൽ രൺബീർ കപൂറിനൊപ്പം ആണ് രാശ്മിക ഇപ്പോൾ സിനിമ ചെയ്തു 
കൊണ്ടിരിക്കുന്നത്. ആനിമൽ എന്ന ചിത്രത്തിൽ ആണ് രാശ്മിക ഇപ്പോൾ ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/Animal-Ranbir-Kapoor-
and-Rashmika-Mandanna-lip-lock-in-passionate-romantic-ballad-Hua-Man.jpg?resize=
620%2C450&ssl=1)

ചിത്രത്തിന്റെ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗാനം ഇതിനോടകം ഹിറ്റ് ആയി
മാറിയിരിക്കുകയാണ്. എന്നാൽ കുറച്ച് ലിപ്പ് ലോക്ക് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഗാനം 
ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ലിപ് ലോക് രംഗങ്ങളിൽ രാശ്മിക അഭിനയിച്ചിരിക്കുന്നത്
ലക്ഷങ്ങൾ വാങ്ങിയാണ് എന്നാണ് പുറത്ത് വരുന്നത് റിപ്പോർട്ടുകൾ. ഏകദേശം ഇരുപത് ലക്ഷത്തിൽ
അധികം രൂപയാണ് രൺബീറും ഒത്തുള്ള ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ വേണ്ടി മാത്രം രാശ്മിക
പ്രതിഫലം വാങ്ങിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഇതിൽ എത്രത്തോളം
സത്യമുണ്ട് എന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
