# ന്നാ താൻ കേസ് കൊട്” 50 കോടി ക്ലബ്ബിൽ.വിജയം ആഘോഷമാക്കാൻ 96 ലക്ഷത്തിന്റെ ആഡംബരക്കാർ സ്വന്തമാക്കി സംവിധായകൻ  !!

- Link: https://ml.b4blaze.com/film-news/ratheesh-balakrishnan-poduval-new-car
- Published: 2022-09-03T13:08:17+05:30
- Author: Rahul

ന്നാ താൻ കേസ് കൊട്” 50 കോടി ക്ലബ്ബിൽ.വിജയം ആഘോഷമാക്കാൻ 96 ലക്ഷത്തിന്റെ ആഡംബരക്കാർ
സ്വന്തമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ
ബോബൻ ചിത്രം തീയറ്ററിൽ ചിരി പടർത്തി മുന്നോട്ട് കുതിക്കുകയാണ്, ഈ ചിത്രം 50 കോടി ക്ലബ്ബിൽ
കയറുകയും ഉണ്ടായി. അതിന്റെ വിജയം ആഘോഷിക്കാനായി തന്റെ സ്വപ്ന വാഹനമായ വോൾവോ xv 90 യാണ്
സംവിധായകൻ സ്വന്തമാക്കിയത്. വോൾവോ ഷോറൂമുകാർ ആകട്ടെ വളരെ പുതുമയായി ന്നാ താൻ വണ്ടിയെട്
എന്നെഴുതിയ പോസ്റ്ററും ഡീലർഷിപ്പിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_7.jpg?
resize=1300%2C828&ssl=1)

ഏകദേശം 93.9 ലക്ഷം രൂപ മുതൽ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഷോറൂം വില, വാഹന
പ്രേമികളുടെ ഇഷ്ട വാഹനം കൂടിയാണ് ഇത്. ഈ വാഹനം ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ
വാഹനം കൂടിയാണ്.
