# ആയിരത്തോളം ഡാന്‍സേഴ്‌സ് അണിനിരത്തി ആര്‍സി 15ലെ ഗാനരംഗം; ആകാംക്ഷയോടെ ആരാധകര്‍

- Link: https://ml.b4blaze.com/film-news/rc-15-of-shankar-and-ram-charan-now-shooting-a-huge-song-sequence
- Published: 2022-07-07T23:50:24+05:30
- Author: Gargi

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ‘ആര്‍സി 15’ ചിത്രത്തിനായി വമ്പന്‍ ചിലവില്‍ ഒരു ഗാനം. ഇതിനായി
ആയിരത്തോളം ഡാന്‍സേഴ്‌സ് അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്‌മാണ്ഡ സിനിമകള്‍ 
ഒരുക്കുന്ന സംവിധായകന്‍ ശങ്കറും തെന്നിന്ത്യന്‍ താരം രാം ചരണും ഒന്നിക്കുന്ന ചിത്രമാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/RC15-Shankar-Ram-
Charan.jpg?resize=780%2C390&ssl=1)

ഗാനരംഗത്തിന് ശേഷം ഒരു വലിയ സംഘട്ടന രംഗവും ചിത്രീകരിക്കുമെന്ന സൂചനകളുണ്ട്. ഈ ആക്ഷന്‍
സീക്വന്‍സിന് മാത്രമായി ഇരുപത് കോടിയാണ് ബജറ്റ് കണക്കാക്കുന്നത്. രാം ചരണിന്റെ ആക്ഷന്‍
പാക്ഡ് പെര്‍ഫോമന്‍സിനൊപ്പം സ്‌ഫോഡന രംഗങ്ങളും ഈ സീക്വന്‍സിന്റെ ഹൈലൈറ്റ് ആകും. ഇതുവരെ
കാണാത്ത തരം ആക്ഷന്‍ സീക്വന്‍സ് ചിത്രത്തില്‍ കാണാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/86031861.jpg?resize
=400%2C400&ssl=1)

നടി കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. നവീന്‍ ചന്ദ്ര, പ്രിയദര്‍ശിനി എന്നിവര്‍ക്കൊപ്പം
മലയാളി താരം ജയറാം, തമിഴ് നടന്‍ എസ് ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ
രണ്ടാം ഷെഡ്യുള്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി വൃഷ്ടിപര്‍ദേശത്ത് പൂര്‍ത്തിയായത് ഈയടുത്താണ്.
ചില നിര്‍ണ്ണായക ഫ്‌ലാഷ് ബാക്ക് രംഗങ്ങളുടെ ചിത്രീകരണങ്ങള്‍ ആയിരുന്നു രണ്ടാം ഷെഡ്യൂളില്‍
പ്രധാനം. കൂടാതെ വിശാഖപട്ടണത്തെ ഒരു ബീച്ചിലും ചില രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
