# ‘ആർഡിഎക്സ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/rdx-movie-reasing-date
- Published: 2023-07-12T18:49:13+05:30
- Author: Shilpa

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ യുവതാരനിര അണിനിരക്കുന്ന ആർഡിഎക്സ്
സിനിമയുടെ റിലീസ് ഓണത്തിന്. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ച അണിയറപ്രവർത്തകർ
ചിത്രത്തിന്റെ പുത്തൻ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-184229-300x185.png?resize=801%2C494&ssl=1)

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി ആക്ഷൻ ഫാമിലി 
മൂവി ആയാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ്
ചിത്രത്തിനായി താരങ്ങളുടെ ആരാധകർ കാത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-184746-300x300.png?resize=862%2C862&ssl=1)

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരാണ്
ചിത്രത്തിലെ മറ്റ് താരങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-184251-300x279.png?resize=839%2C780&ssl=1)
