# വീണ്ടും പറന്നുയുരുന്നു പാർവതി തിരുവോത്തിന്റെ ‘ഉയരെ’! വനിത ദിനത്തിൽ ചിത്രത്തിന്റെ റീ റിലീസ്  

- Link: https://ml.b4blaze.com/film-news/re-release-in-parvathi-thiruvoth-movie-uyare
- Published: 2024-03-08T11:31:37+05:30
- Author: Suji

ആസിഫ് അലി, പാർവതി തിരുവോത്ത്, ടോവിനോ തോമസ് തുടങ്ങിയ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി
എത്തിയ ഉയരേ  എന്ന ചിത്രത്തിന്റെ റീ റിലീസ് വനിത ദിനത്തിൽ പ്രദര്ശിപ്പിക്കുന്നു, മനു
അശോകൻ സംവിധാന൦ ചെയ്യ്ത ഈ ചിത്രം വനിത ദിനമായ മാർച്ച് എട്ടിന് പി വി ആറിന്റെ തിരഞ്ഞെടുത്ത
കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുന്നത്. ഇന്നേ ദിവസം തിരുവനന്ത പുരം , കൊച്ചി ലുലു 
മാളിലുള്ള പി വി ആർ സ്‌ക്രീനുകളിലാണ് പ്രദര്ശിപ്പിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/uyare1.jpg?resize
=845%2C440&ssl=1)

തിരുവനന്തപുരത്തു ഇന്ന് വൈകിട്ട് 6 .35 നും , കൊച്ചിയിൽ ഉച്ചക്ക് 2 . 15 നുമാണ് പ്രദര്ശിപ്പിക്കുന്നത്.
ചിത്രത്തിലെ പാർവതിയുടെ അഭിനയം എടുത്തു പറയേണ്ട ഒരു കഥാപത്രമായിരുന്നു, കാമുകനിൽ നിന്നും
ആസിഡ് ആക്രമണത്തിന് ഇരയായി അതിനു ശേഷം അതിന് എല്ലാം അതിജീവിച്ചു തന്റെ ഇഷ്ടജോലി ആയ 
ഒരു പൈലറ്റ് ആകുന്ന കഥയാണ് ഉയരേ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/par1.jpg?resize=
1079%2C605&ssl=1)

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം തിളങ്ങിയിരുന്നു, ചിത്രത്തിൽ സിദ്ധിഖ്,
അനാർക്കലി, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചു,
രഖീഫ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/uyire1.jpg?resize
=801%2C608&ssl=1)

 
