# ‘വിവാഹ ക്ഷണക്കത്തിലെ നമ്പർ പോലും നിതിന്റേത്’; സൗഹൃദവും അടുപ്പവും തുറന്ന് പറഞ്ഞ് റെബേക്കയും നിതിനും

- Link: https://ml.b4blaze.com/film-news/rebecca-about-nithins-friendship
- Published: 2024-01-08T22:34:24+05:30
- Author: Ajay

സൂപ്പർഹിറ്റായ കസ്തൂരിമാനിന് ശേഷം റെബേക്ക സന്തോഷ് മുഖ്യ വേഷത്തിലെത്തിയ പരമ്പരയാണ്
കളിവീട്. സൺ ടിവിയിലെ സൂപ്പർഹിറ്റ് പരമ്പരയായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. തമിഴിന്
പിന്നാലെ മലയാളത്തിലും പരമ്പര പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. നീലക്കുയിൽ, ജീവിതനൗക എന്നീ
പരമ്പരകളിലൂടെ ശ്രദ്ധേയനായ നിതിൻ ജേക്ക് ജോസഫാണ് നായകൻ. ഇവർക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ
അണിനിരക്കുന്നത്.

ഇപ്പോൾ റെബേക്കയും നിതിനും തമ്മിലുള്ള സൗഹൃദവും അടുപ്പവും തുറന്ന് പറയുകയാണ് ഇരുവരും.
വിവാഹസമയത്ത് നിതിൻ നൽകിയ പിന്തുണയെ കുറിച്ചെല്ലാം റെബേക്ക വാചാലയാകുന്നുണ്ട്. ‘വിവാഹം
അടുത്തിട്ടും ഞാൻ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ചെയ്യണ്ട കാര്യങ്ങളെല്ലാം ലിസ്റ്റ്
ചെയ്ത് വെച്ചിരുന്നു. പിന്നെ നിതിനുമായി സംസാരിക്കുമ്പോഴാണ് കുറേ കാര്യങ്ങൾ കൂടെ ചെയ്യാനുണ്ടെന്ന്
പറയുന്നത്. അങ്ങനെ ഇവന്റിന്റെ ചുമതല നിതിനെ ഏൽപ്പിച്ചു. നിതിന് ഇവന്റ് മാനേജ്മെന്റ്
ടീം ഉണ്ട്. ക്ഷണക്കത്തിലെ ഫോൺ നമ്പർ പോലും നിതിൻറേത് ആയിരുന്നു’
 – റെബേക്ക പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/rebecca1.jpg?resize
=558%2C601&ssl=1)

ഒരു സഹായമെന്ന രീതിയിലല്ല, അടുത്ത സുഹൃത്തിന്റെ, അല്ലെങ്കിൽ കുടുംബത്തിലെ വിവാഹത്തിന്
എങ്ങനെ ചെയ്യുമോ അത്രയേ ചെയ്തുള്ളുവെന്നാണ് നിതിന്റെ മറുപടി. കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ
ബാലതാരമായാണ് റെബേക്ക സീരിയൽ രംഗത്തേക്ക് എത്തിയത്. പിന്നീട് സ്നേഹക്കൂട്, നീർമാതളം
എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തി.
