# ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷിച്ച ദിവസം അന്നാണ്

- Link: https://ml.b4blaze.com/film-news/rebecca-happy-days
- Published: 2021-08-10T12:06:33+05:30
- Author: Rahul

സ്‍തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ റെബേക്ക പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ
മനം കീഴടക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് റബേക്ക ടെലിവിഷൻ പ്രേഷകരുടെ പ്രിയങ്കരിയായത്.
ഇത് റബേക്കയെന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കണ്ണാടി 
വെച്ച് പക്വതയുള്ള കാവ്യയെ ആണ്. പരമ്പരയിൽ വലിയ സീരിയസ് കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നതെങ്കിലും
യഥാർത്ഥ ജീവിതത്തിൽ ആൾ ഭയങ്കര കുറുമ്പി ആണെന്ന് തന്നെ പറയാം. ഇന്നും കുട്ടിത്തം വിട്ട്
മാറാത്ത റബേക്ക എങ്ങനെയാണ് കാവ്യ എന്ന സീരിയസ് വേഷം അവതരിപ്പിച്ച് തകർക്കുന്നതെന്ന്
പ്രേക്ഷകർക്ക് ഇന്നും സംശയമാണ്.

, കസ്തൂരി മാനിന്റെ ലൊക്കേഷനിൽ വെച്ച് റബേക്ക പങ്കുവെച്ചിരുന്ന ടിക്ക് ടോക്ക് വിഡിയോകൾക്ക്
എല്ലാം മികച്ച് സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. പൊതുപരിപാടികളിൽ
പങ്കെടുക്കുമ്പോഴും ഇതേ കുട്ടിത്വത്തോടെയാണ് റബേക്ക പെരുമാറാറുള്ളതും. സാമൂഹ്യമാധ്യമത്തിലും
നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ
എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജീവിതത്തിൽ
ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷത്തെ കുറിച്ചാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ്
ഇക്കാര്യം വെളിപ്പെടുത്തിയത്.

![rebecca santhosh](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/
rebecca-santhosh-1.jpg?resize=1080%2C1251&ssl=1)

യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് റബേക്ക സന്തോഷ്.കുടുംബത്തിനോടൊപ്പം പോയ ഒരു
യാത്രയെ കുറിച്ചാണ് നടി പറയുന്നത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നതിന് 
മുൻപാണ് കുടുംബവും ഒന്നിച്ച് യാത്ര പോയത്. 2019 ൽ ശരിക്കും ആസ്വദിച്ച് നടത്തിയ ട്രിപ്പാണെന്നാണ്
നടി പറയുന്നത്. നേപ്പാളിലേയ്ക്കായിരുന്നു യാത്ര പോയത്. കൂടാതെ ആ സമയത്ത് സഹോദരിയെ
കാണാൻ ബീഹാറിലേയ്ക്കും പോയിരുന്നതായി നടി പറയുന്നു.ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച
ഒരു നിമിഷത്തെ കുറിച്ചും റബേക്ക പറയുന്നുണ്ട്. സിംഗപ്പൂർ യാത്രക്കിടെ തന്റെ പിറന്നാൾ
ആഘോഷിച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/rebecca.jpg?resize
=800%2C600&ssl=1)

അത് തന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു എന്ന് താരം പറയുന്നു, ഒരു പരിചയവുമില്ലാത്ത
പക്ഷേ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ കണ്ടു പിറന്നാൾ ആഘോഷിക്കുന്ന ആളുകൾക്കൊപ്പം 
പിറന്നാൾ ആഘോഷിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിരുന്നു, ജീവിത്തിൽ ഒത്തിരി സന്തോഷിച്ച
നിമിഷങ്ങളിലൊന്നായിരുന്നു അത്. എന്നാണ് താരം പറയുന്നത്, അടുത്തിടെ ആയിരുന്നു താരത്തിന്റെ
വിവാഹ നിശ്‌ചയം കഴിഞ്ഞത്, സംവിധായൻ ശ്രീജിത്ത് ആണ് താരത്തിന്റെ ഭാവി വരൻ, ഇപ്പോൾ റെബേക്ക
അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്, ഇനി എന്നാണ് തിരിച്ച് വരവ് എന്നും ആരാധകർ താരത്തിനോട്
ചോദിക്കുന്നുണ്ട്.
