# രജിത്ത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായി!

- Link: https://ml.b4blaze.com/film-news/rejith-kumar-and-krishnaprabha-wedding
- Published: 2020-09-05T15:02:56+05:30
- Author: Rahul

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രജിത് കുമാർ.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് രജിത് സ്വന്തമാക്കിയത്.
പരുപാടിയിൽ പല തവണ തന്റെ വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാൻ
താൽപ്പര്യം ഉണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊറോണ വ്യാപനം മൂലം ബിഗ്
ബോസ് പകുതി വഴിയിൽ വെച്ച് നിർത്തുകയായിരുന്നു.
  രജിത് ബിഗ് ബോസ് വീട്ടിൽ നിന്നിരുന്ന
സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു രജിത് കുമാറിന്റെ
വിവാഹവും ഭാര്യയുടെ മരണവുമെല്ലാം അതിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇനിയൊരു വിവാഹം കഴിക്കണമെന്നും
പലപ്പോഴും അതിൽ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നു രജിത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിൽ‘
ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും
നിൽക്കുന്ന ചിത്രങ്ങൾ കണ്ട് ശരിക്കും ആരാധകരും പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. വധുവരന്മാരെ
പോലെ കൈയിൽ മാലയുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം കണ്ടു
രജിത് ശരിക്കും വിവാഹിതൻ ആയോ എന്നാണ് ആരാധകരുടെ സംശയം. പലരും ഇത് ഏതോ പുതിയ സീരിയലോ
മറ്റോ ആണെന്ന് സംശയം ഉന്നയിക്കുന്നുണ്ട്. റിയൽ ആണോ ഫേക്ക് ആണോ അതോ സീരിയൽ തന്നെയാണോ
എന്നൊക്കെ വഴിയേ അറിയേണ്ടി വരും. എന്തായാലും ഉടൻ തന്നെ ഈ ചിത്രത്തിന് പിന്നിലുള്ള സത്യം
പുറത്ത് വരുന്നതായിരിക്കും.  ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് തുടർന്നുള്ള
എലിമിനേഷനുകളിൽ കൂടുതൽ വോട്ടുകൾ നേടി മുന്നേറിയ ഒരാളാണ് രജിത് കുമാർ. അപ്രതീക്ഷിതമായി
ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട രജിതിന്റെ എലിമിനേഷൻ പ്രേക്ഷകർക്ക് അംഗീകരിക്കാൻ പറ്റാത്ത
ഒന്നായിരുന്നു. എന്നാൽ ഷോ പിന്നീട് അധികം ദിവസം തുടരേണ്ടി വന്നിരുന്നില്ല, കൊറോണ കാരണം
നിർത്തിക്കേണ്ടി വന്നിരുന്നു.
