# മാർച്ച് 10 മുതൽ വിൻസിയുടെ ‘രേഖ’ ഒടിടിയിൽ കാണാം

- Link: https://ml.b4blaze.com/film-news/rekha-movie-ott-release-date-update
- Published: 2023-03-03T11:22:42+05:30
- Author: Rahul

വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തുകയാണ്.
തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ
അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ .ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ
ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്.

രേഖ ഈവരുന്ന മാർച്ച് 10 മുതൽ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ് ആരംഭിക്കും. പ്രണയത്തിനും
പ്രതികാരത്തിനും പ്രാധാന്യമുള്ള ത്രില്ലർ ചിത്രമായ രേഖ തിയേറ്ററുകളിൽ നിന്ന് മികച്ച
പ്രതികരണം നേടിയിരുന്നു.ഫെബ്രുവരി 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ ഉണ്ണി
ലാലുവാണ് നായക കഥാപാത്രമായി എത്തിയത്. പ്രമലത തൈനേരി,രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,
പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

 രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് കാർത്തികേയൻ സന്താനമാണ്. എസ് സോമശേഖർ, കൽരാമൻ,
കല്യാൺ സുബ്രമണ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. സിനിമയുടെ എബ്രഹാം ജോസഫാണ്
ഛായാഗ്രാഹകൻ. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിർവഹിക്കുന്നു.രേഖ തിയേറ്ററുകളിൽ
എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷൻസാണ്.

 

 
