# ‘ഇനി അതിന് രേഖ നിന്നുതരില്ല’..! മകന്‍ ഉണ്ടെന്ന ഓര്‍മ്മ വേണം..!

- Link: https://ml.b4blaze.com/film-news/rekha-reacts-on-fake-newses-about-her
- Published: 2022-02-25T15:11:32+05:30
- Author: Rahul

തന്റെ ജീവിതത്തില്‍ സംഭവിച്ചുപോയ പാകപ്പിഴകളെ കുറിച്ച് അഭിമുഖങ്ങളില്‍ എല്ലാം തുറന്ന്
പറഞ്ഞ നടിയാണ് രേഖ രതീഷ്. തനിക്ക് ഉണ്ടായിരുന്ന പ്രണയ ബന്ധങ്ങളെ കുറിച്ചും വിവാഹ മോചനങ്ങളെ
കുറിച്ചും താരം ഇതിന് മുന്‍പും വ്യക്തമായി ഒളിമറകള്‍ ഇല്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ മകനുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്ന തന്നെ സോഷ്യല്‍ മീഡിയ വഴി ചിലര്‍ വേട്ടയാടുന്നു
എന്നാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/rekha-ratheesh-2-
300x169.jpg?resize=907%2C511&ssl=1)

താന്‍ ജീവിതത്തെ കുറിച്ച് എല്ലാം തുറന്ന് പറഞ്ഞിട്ടും ഇപ്പോഴും വാര്‍ത്തകള്‍ വളച്ചൊടിച്ച്
ചിലര്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നു എന്നും ഇത് മകന്റെ ജീവിതത്തെ ബാധിക്കുന്നുണ്ട്
എന്നും രേഖ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഒരു കടുത്ത തീരുമാനം കൂടി നടി തന്റെ ജീവിതത്തില്‍
എടുത്തിരിക്കുകയാണ്. ഇനി ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കില്ലെന്നാണ് രേഖ പറയുന്നത്.
താരത്തിന്റെ വാക്കുകളിലേക്ക്…എന്റെ സ്വകാര്യ ജീവിതം ആര്‍ക്കും അറിയാത്ത കാര്യമൊന്നുമല്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/rekha-ratheesh-240x300.
jpg?resize=946%2C1183&ssl=1)

ഞാന്‍ തന്നെ എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അത് പിന്നെയും കാഴ്ചക്കാരെ കൂട്ടാന്‍
വേണ്ടി പുതിയ തലകെട്ടുകള്‍ നല്‍കി റീവൈന്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്ന പ്രവണത കാണാറുണ്ട്.
എന്റെ വാര്‍ത്ത വച്ച് ചിലര്‍ ജീവിതം മാര്‍ഗം കണ്ടെത്തുന്നുണ്ട്. അത് തന്നെ ബാധിക്കില്ല.
താന്‍ ഇതൊന്നും ചിന്തിച്ച് നടക്കാറുമില്ല. പക്ഷെ വിഷയമാകുന്നത് തന്റെ മകന്റെ ജീവിതവും,
അവന് ബുദ്ധിമുട്ടാകുന്നുണ്ടോ എന്നതുമാണ്. ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കുന്നവര്‍
തനിക്കൊരു മകന്‍ ഉണ്ട് എന്ന് ചിന്തിക്കണം.

![Rekha-Ratheeshnew01](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
09/Rekha-Ratheeshnew01-300x169.jpg?resize=746%2C420&ssl=1)

അവന്‍ സ്‌കൂളില്‍ പോകുന്ന കുട്ടിയാണ്. അവന്റെ ചുറ്റുപാടും ഒരുപാട് ആളുകള്‍ ഉണ്ട്. അവനെ
ഒരിക്കലും ഇത്തരം വാര്‍ത്തകള്‍ ബാധിക്കരുത്. തന്നെ നിങ്ങള്‍ പറയുന്നത് തന്റെ വിഷയമല്ല.
പക്ഷെ തന്റെ മകന്റെ ജീവിതം തകരരുത്. അതുകൊണ്ടാണ് അഭിമുഖങ്ങള്‍ അവന്‍ ഒരു നിലയിലെത്തും
വരെ നല്‍കരുത് എന്ന് തീരുമാനിക്കാന്‍ കാരണം എന്നാണ് രേഖ പറയുന്നത്.

 
