# റിസപ്ഷന്റെ സമയത്താണ് ഞാൻ ശെരിയ്ക്കും പെട്ടത് !! ഭാര്യയ്ക്ക് സിനിമാക്കാരെ പരിചയപ്പെടുത്തുന്ന സമയത്ത് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു പോയി

- Link: https://ml.b4blaze.com/film-news/remesh-pisharati-interview
- Published: 2020-04-22T12:42:50+05:30
- Author: Rahul

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി,
പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും 
വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു വളരെ പെട്ടെന്നാണ് പിഷാരടി
പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ
വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്. താരം ആദ്യമായി
സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധര്‍വ്വന്‍ ആയിരുന്നു.

![pisharati with wife](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
04/pisharati-with-wife.jpg?resize=845%2C440&ssl=1)

മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തി ചേർന്നത്, രസകരമായ ട്രോളുകൾ ഷെയർ
ചെയ്ത് പ്രേക്ഷരെയും ഒപ്പം ട്രോളന്മാരെയും താരം സന്തോഷിപ്പിക്കാറുണ്ട്, പിഷാരടിയുടെ
സ്റ്റേജ് ഷോകളും, കോമഡി പരുപാടികളും വളരെ രസകരമാണ്, താരത്തിന് ആരാധകർ വളരെ ഏറെയാണ്,
പിഷാരടിയുടെ അഭിമുഖങ്ങൾ എല്ലാം വളരെ രസകരമാണ്, ചോദ്യം ചോദിക്കുന്നവരെ പോലും വെള്ളം 
കുടിപ്പിച്ചു കളയും പിഷാരടി.

![pisharati](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/pisharati.
jpg?resize=784%2C410&ssl=1)

ഇപ്പോഴിതാ കല്യാണ സമയത്തെ രസകരമായ അനുഭവം പ്രേക്ഷകരുമായി ഒരു അഭിമുഖത്തില്‍ രമേഷ് പിഷാരടി
പങ്ക വയ്ക്കുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഭാര്യ സൗമ്യയെ 
ട്രോളികൊണ്ട് ചില തുറന്നു പറച്ചില്‍ നടത്തിയത. കല്യാണം കഴിച്ച സമയത്ത് ഭാര്യയ്ക്ക്
പല താരങ്ങളെയും അറിയില്ലായിരുന്നുവെന്നും കല്യാണ റിസപ്ഷന് താന്‍ താരങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍
പെട്ട് പോയെന്നും രമേഷ് പിഷാരടി രസകരമായി പറഞ്ഞു.

 
