# ഈ പ്രായത്തിലും എനർജി ഒട്ടും കുറയാതെ രമ്യ കൃഷ്ണൻ ; വൈറൽ കാവാലയ്യ ഡാൻസുമായി താരം

- Link: https://ml.b4blaze.com/film-news/remya-krishnan-latest-video
- Published: 2023-07-30T16:37:04+05:30
- Author: Shilpa

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഒന്നടങ്കം എവർഗ്രീൻ സൂപ്പർ നായികയാണ് രമ്യ കൃഷ്ണൻ. 
ശക്തവും വ്യക്തവുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം
കീഴടക്കിയ രമ്യാകൃഷ്ണന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-162920-230x300.png?resize=764%2C997&ssl=1)

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന കാവാലയ്യ സോങിനാണ് താരം ഡാൻസ്
ചെയ്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്ത്, തമന്ന ഭാട്ടിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി
എത്തുന്ന ചിത്രം ജയിലറിലെ ‘കാവാല’ പാട്ട് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-162930-253x300.png?resize=880%2C1043&ssl=1)

ഇപ്പോൾ അതേ കാവാല പാട്ടിന് ചുവട് വയ്ക്കുക രമ്യ കൃഷ്ണൻ. തന്റേതായ ചുവടുകളും അതിൽ ചേർക്കുന്നുണ്ട്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പ്രകൃതി ആനന്ദിനൊപ്പമാണ് രമ്യ കൃഷ്ണൻ ഡാൻസ് ചെയ്യുന്നത്.
ഒട്ടനവധി പേരാണ് താരത്തിന്റെ ഈ പവർ പാക്ക് പെർഫോമൻസിനു താഴെ മികച്ച കമ്മന്റുകളുമായി
എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-162949-249x300.png?resize=779%2C939&ssl=1)
