# ‘ആദ്യാവസാനം പ്രേക്ഷകര്‍ തല തല്ലിച്ചിരിക്കുകയാണ് എന്ന റിവ്യൂ തള്ളാണ്’

- Link: https://ml.b4blaze.com/film-news/reneesh-fb-post-about-romancham
- Published: 2023-02-05T18:52:18+05:30
- Author: Gargi

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍
അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രോമാഞ്ചം. തിയേറ്ററുകളിലെത്തിയ ചിത്രത്തിന്
മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്
ശ്രദ്ധേയമാകുന്നത്. ‘ചിരിച്ചു മറിയും എന്ന തള്ള് കേട്ട് ‘അമിത കോമഡി പ്രതീക്ഷകളോടെ ‘
രോമാഞ്ചത്തിന് പോയാല്‍ നിരാശപ്പെടേണ്ടിവരുമെന്ന് റെനീഷ് തുരുത്തിക്കാടന്‍ മൂവീ ഗ്രൂപ്പില്‍
കുറിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/romancham-1.jpg?
resize=1280%2C720&ssl=1)

രോമാഞ്ചം.
 Unpopular opinion ചിരിച്ചു മറിയും എന്ന തള്ള് കേട്ട് ‘അമിത കോമഡി പ്രതീക്ഷകളോടെ‘
രോമാഞ്ചത്തിന് പോയാല്‍ നിരാശപ്പെടേണ്ടിവരും???? ‘അടികപ്യാരേ കൂട്ടമണി ‘ യില്‍ ഇതിലും
കോമഡി ഉണ്ട്. ???????? ചില സീനുകളില്‍ ചിരി വന്നു. തീയറ്ററിലും ഇടക്കൊക്കെ ചിരി മുഴങ്ങി.
ആദ്യാവസാനം പ്രേക്ഷകര്‍ തല തല്ലിച്ചിരിക്കുകയാണ് എന്ന റിവ്യൂ തള്ളാണ്. ഇനി ഞാന്‍ ഉള്‍പ്പെടെയുള്ള
ആലപ്പുഴക്കാര്‍ ബുദ്ധിജീവികളായോ ആവോ????. തിരക്കഥയും സംഭാഷണവും വളരെ ദുര്‍ബലമായി തോന്നി.
പ്രത്യേകിച്ചൊരു കഥയുമില്ല. എന്തായാലും ഓരോരുത്തരുടെ ഇഷ്ടങ്ങള്‍ .ഇത് കണ്ടിട്ട് ചിരി
സഹിക്കാന്‍ പറ്റാത്തവര്‍ ചിരിക്കട്ടെ . ചിരി ആരോഗ്യത്തിന് ഉത്തമമാണ്. പക്ഷേ ഈ സിനിമ
സിദ്ദിഖ് ലാല്‍ – മാരുടെ പ്രതാപ കാലത്തെ സിനിമകളോട് താരതമ്യം ചെയ്തവന്മാരുടെ തലയ്ക്ക്
ഓളമാണെന്ന് ഉറപ്പിച്ചു പറയാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/fb-po.jpg?resize
=708%2C791&ssl=1)

ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ അര്‍ജുന്‍ അശോകനും, ചെമ്പന്‍
വിനോദ്, ശ്രീജിത് നായര്‍, അഫ്‌സല്‍, സിജു സണ്ണി, സജിന്‍ ഗോപു ,ജോമോന്‍ ജ്യോതിര്‍ തുടങ്ങിയ
താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/romancham2.jpg?resize
=911%2C513&ssl=1)

2007 ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന
സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ്
എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും
നിര്‍വഹിക്കുന്നു. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.
