# രണ്ടാം സ്ഥാനം കിട്ടിയ ആൾ അതിന് ഒട്ടും അർഹ അല്ലെന്ന് പലരും പറഞ്ഞു

- Link: https://ml.b4blaze.com/film-news/reneesha-about-price
- Published: 2023-07-07T09:07:21+05:30
- Author: Devika

ഈ തവണത്തെ ബിഗ് ബോസ് മത്സരത്തിലെ ശക്തരായ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു റെനീഷ. പരിപാടിയുടെ
ആദ്യ ദിവസം മുതൽ തന്നെ റെനീഷ് മികച്ച പെർഫോമൻസ് ആണ് പരുപാടിയിൽ കാഴ്ച വെച്ചിരുന്നത്.
അത് എല്ലാം തന്നെ വളരെ പെട്ടാണ് താരത്തിന് ആരാധകരെ നേടി കൊടുക്കാൻ സഹായിച്ചു. എന്നാൽ
പരിപാടിയുടെ ആദ്യ ആഴ്ചകളിൽ ഗെയിമിന് പ്രാധാന്യം നൽകിയ താരം പിന്നീട് സൗഹൃദങ്ങൾക്ക് 
പിറകെ പോകുകയായിരുന്നു. അത് കൊണ്ട് തന്നെ ആദ്യ ആഴ്ചകളിൽ താരത്തിന് കിട്ടിയ പ്രേക്ഷക
പിന്തുണ ഒന്നും ഈ സമയത്ത് താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ്സത്യം . എന്നാൽ ഇത് മനസ്സിലാക്കി
വീണ്ടും റെനീഷ് തന്റെ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/reneesha-1.jpg?resize
=900%2C713&ssl=1)

അതോടെ താരത്തിന് നഷ്ട്ടപെട്ട പ്രേക്ഷക പിന്തുണയും താരത്തിന് തിരികെ ലഭിച്ചിരുന്നു. 
അതിന്റെ ബലമായി താരം ബിഗ് ബോസ് നൂറു എപ്പിസോഡ് തികയ്ക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ്സിന്റെ
ഫസ്റ്റ് റണ്ണറപ്പായി റെനീഷ മാറിയെങ്കിലും കൂടെ ഉണ്ടായിരുന്ന മത്സരാർത്ഥികൾ പോലും രണ്ടാം
സ്ഥാനത്തിൽ ഒട്ടും തൃപ്തി അല്ല എന്ന് മാധ്യമങ്ങൾക് മുന്നിൽ വന്നു പറഞ്ഞിരുന്നു. രണ്ടാം
സ്ഥാനതിൽ താൻ ഒട്ടും തൃപ്തി അല്ല എന്ന് നാദിറ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ തനിക്ക്
ആയിരുന്നു രണ്ടാം സ്ഥാനം ലഭിക്കേണ്ടിയിരുന്നത് എന്നും താൻ ആയിരുന്നു ആ സ്ഥാനത്തിന് 
ഡിസേർവിങ് എന്നും ശോഭയും പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവനകൾ തന്നെ നിരാശപ്പെടുത്തി
എന്നാണ് ഇപ്പോൾ റെനീഷ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/reneesha.png?resize
=1280%2C720&ssl=1)

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ചിടത്തോളം ലാലേട്ടന്റെ കൈ പിടിച്ച് നില്ക്കാൻ
കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി തോന്നിയിരുന്നു. എന്നെ സംബന്ധിച്ച് ഒന്നാം സ്ഥാനം ലഭിച്ചാലും
രണ്ടാം സ്ഥാനം ലഭിച്ചാലും കാശിന്റെ ഒരു വ്യത്യാസം മാത്രമേ ഉള്ളു. അല്ലാതെ രണ്ടും ഒരു
പോലെ ആണ്. എന്നാൽ കൂടെ മത്സരിച്ചവർ പോലും രണ്ടാം സ്ഥാനം ശരിയല്ല എന്ന് പറഞ്ഞപ്പോൾ ശരിക്കും
സങ്കടം തോന്നി. എന്നാൽ അത് കഴിഞ്ഞു യൂട്യൂബിൽ വന്നു നോക്കിയപ്പോൾ ശരിക്കും സന്തോഷം 
തോന്നി എന്നും എന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നു
അറിഞ്ഞപ്പോൾ സന്തോഷം തോന്നി എന്നുമാണ് റെനീഷ പറഞ്ഞത്.
