# ‘ദി കിംഗി’ലെ ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്ന രംഗം  എങ്ങനെയാണ് സ്ത്രീ വിരുദ്ധമാകുന്നത്, മറ്റൊന്നിലും ഇത് നിങ്ങൾ കണ്ടില്ലേ, രഞ്ജിപണിക്കർ 

- Link: https://ml.b4blaze.com/film-news/renji-panickar-talk-about-in-the-king-movie
- Published: 2023-10-25T12:36:13+05:30
- Author: Suji

മലയാള സിനിമയിലെ നടനും, എഴുത്തുകാരനുമായ താരമാണ് രഞ്ജി പണിക്കർ, ഇപ്പോൾ താരം തന്റെ 
ചിത്രമായ ‘ദി കിംഗ്’  ലെ ഒരു രംഗത്തെ കുറിച്ച് പറയുന്ന വാക്കുകൾ ആണിവ, നടന്റെ പുതിയ
ചിത്ര൦ മാസ്റ്റർ പീസിന്റെ പ്രൊമോഷൻ വേദിയിലാണ് രഞ്ജിത്ത് ഈ വാക്കുകൾ  പറയുന്നത്, ദി
കിംഗ് എന്ന ചിത്രത്തിൽ നീ വെറും പെണ്ണാണ് എന്ന് പറയുന്ന ഡയലോഗ് എങ്ങനെയാണ് ഒരു സ്ത്രീ
വിരുദ്ധ കാര്യമാണെന്ന് പറയുന്നത്, ഇതിനകത്തെ പൊളിറ്റിക്കൽ കറക്ടനസ്‌  എന്താണ് രഞ്ജിപണിക്കർ
ചോദിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/the-king1.jpg?resize
=1280%2C720&ssl=1)

നീ വെറും ഒരു പെണ്ണാണ് എന്ന ഡയലോഗിൽ എന്താണ് സ്ത്രീ വിരുദ്ധത ഉള്ളത്,  എന്നാൽ ഈ സ്ത്രീ
വിരുദ്ധത നിങ്ങൾ മറ്റൊന്നിലും കണ്ടില്ലേ, നമ്മളുടെ സമൂഹത്തിൽ എന്തെല്ലാം സ്ത്രീവിരുദ്ധതയും,
മനുഷ്യ വിരുദ്ധതയും നടക്കുന്നു, അങ്ങനെയുള്ള കാര്യങ്ങൾ സിനിമയിൽ എത്താറുണ്ട്. മലയാളത്തിലെ
90 % പാട്ടുകളും, രാമായണം ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും സ്ത്രീ വിരുദ്ധത ഇല്ലേ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/renjipanikar1.jpg?
resize=1200%2C675&ssl=1)

അതൊന്നിനും ഉത്തരമില്ല, ദി കിംഗ് എന്ന ചിത്രത്തിലെ ഈ ഒരു ഡയലോഗ് ആണ് പ്രശ്നം, നമ്മളുടെ
സമൂഹത്തിൽ സ്ത്രീ വിരുദ്ധത നടക്കാറുണ്ട്, അതിനെ സിനിമയിൽ കാണിച്ചു അത്രേയുള്ളു, സിനിമ
ഒരു സമൂഹത്തിന്റെ ഭാഗമാണ് രഞ്ജി പണിക്കർ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/renji2.jpg?resize
=600%2C450&ssl=1)

 
