# മോഹൻലാലിൻറെ ആ പ്രവർത്തി ,അത് കണ്ട് ഞാൻ ശെരിക്കും ഞെട്ടി !! രഞ്ജിനി

- Link: https://ml.b4blaze.com/film-news/renjini-first-movie-chithram
- Published: 2020-04-25T10:40:04+05:30
- Author: Rahul

മുകുന്ദേട്ടാ സുമിത്രേച്ചി വിളിക്കുന്നു എന്ന സിനിമയിൽ താൻ അഭിനയിക്കാൻ പോയപ്പോൾ അവിടെ
വെച്ച് തനിക്കുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് രഞ്ജിനി, പ്രിയദർശൻ സംവിധാനം ചെയ്യുന്ന
സിനിമയിൽ വെച്ചാണ് രഞ്ജിനി ആദ്യമായി മോഹൻലാലിനെ കാണുന്നത്, തെലുങ്കിലും തമിഴിലും മറ്റു
സൂപ്പര്‍ താരങ്ങളുമായി അഭിനയിച്ചു കഴിഞ്ഞ രഞ്ജിനിയെ ലാലേട്ടൻ ഞെട്ടിച്ചു എന്നാണ് താരം
വ്യക്തമാക്കുന്നത്, രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ.

![Mohanlal1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/Mohanlal1.
jpg?resize=750%2C500&ssl=1)

‘ ‘സ്വാതി തിരുനാള്‍’ ചെയ്തു കഴിഞ്ഞിട്ട് പ്രിയദര്‍ശന്‍ ‘ചിത്രം’ എന്ന സിനിമയുടെ കഥയാണ്
എന്നോട് വന്നുപറഞ്ഞത്. അപ്പോള്‍ അതിന്റെ ഷെഡ്യൂള്‍ ജനുവരിയാണ്‌ ഫിക്സ് ചെയ്തിരിക്കുന്നത്.
അങ്ങനെ അതിനു കാള്‍ഷീറ്റ് കൊടുത്തു. അപ്പോള്‍ ഒരു പത്ത് ദിവസത്തെ ഗ്യാപില്‍ മറ്റൊരു
സിനിമയുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചു. ഈ സിനിമയിലെ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന്
കരുതിയില്ല. ഒരുപാട് തമിഴ് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുമ്ബോഴാണ് ‘മുകുന്ദേട്ടാ സുമിത്ര
വിളിക്കുന്നു’ എന്ന സിനിമയില്‍ അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ്
ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്.

![mohanlal](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/mohanlal.
png?resize=821%2C556&ssl=1)

ഞാന്‍ ഫസ്റ്റ് ടൈം അദ്ദേഹത്തെ കാണുമ്ബോള്‍ ഒരു ഫ്ലോറില്‍ ഇരുന്നു ഏതോ പാട്ട് പാടി കൊണ്ടിരിക്കുകയാണ്.
ഞാന്‍ അത് കണ്ടു ശരിക്കും ഞെട്ടി. ഞാന്‍ ഒരുപാട് തമിഴ് ഹീറോസിനെയും തെലുങ്ക് ഹീറോസിനെയും
കണ്ടിട്ടുണ്ട്. എല്ലാവരും ചെയറിലല്ലാതെ ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ടില്ല. ആദ്യമായിട്ടാണ്
ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഫ്ലോറില്‍ ഇരിക്കുന്നത് കണ്ടത്’. രഞ്ജിനി പറയുന്നു.
