# ഭാവനയ്ക്ക് എന്നേക്കാള്‍ കൂടുതല്‍ മേക്കപ്പിനെ കുറിച്ച് അറിയാം..! – രഞ്ജു രഞ്ജിമാര്‍

- Link: https://ml.b4blaze.com/film-news/renju-renjimar-about-bhavana
- Published: 2022-07-31T12:17:09+05:30
- Author: Sreekumar

നടിയും തന്റെ പ്രിയ സുഹൃത്ത് കൂടിയായ ഭാവനയെ കുറിച്ച് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ്
ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭാവനയ്ക്ക്
മേക്കപ്പിനെ കുറിച്ച് തന്നെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം എന്നാണ് രഞ്ജു രഞ്ജിമാര്‍
പറയുന്നത്. എന്റെ കൈയ്യില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രൊഡക്റ്റുകള്‍ ഭാവനയുടെ കൈയ്യില്‍
ഉണ്ടെന്നും രഞ്ജു പറയുന്നു.. ഭാവനയെ കുറിച്ച് രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

![Bhavana2](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/cropped-
Bhavana2.png?resize=640%2C853&ssl=1)

പ്രമുഖ മാധ്യമത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഭാവനയെ കുറിച്ച് സംസാരിച്ചത്…
ഭാവനയ്ക്ക് മേക്കപ്പിനെ കുറിച്ച് ഭയങ്കരമായിട്ട് അറിയാം.. എന്റെ കൈയ്യില്‍ ഉള്ളതിനേക്കാള്‍
കൂടുതല്‍ പ്രൊഡക്റ്റുകള്‍ ഭാവനയുടെ കൈയ്യില്‍ ഉണ്ട്. ഞാന്‍ എപ്പോഴും അവളെ അത് പറഞ്ഞ്
കളിയാക്കും.. ഞാന്‍ പിന്നെ മേക്കപ്പ് ചെയ്യാന്‍ വന്നാല്‍ മതിയല്ലോ പ്രൊഡക്റ്റുകള്‍
അവിടെ ഉണ്ടല്ലോ എന്ന് പറഞ്ഞ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/renju-22.jpg?resize
=1280%2C720&ssl=1)

250ല്‍ അധികം ലിപ്സ്റ്റിക്കുകള്‍ അവളുടെ കൈയ്യില്‍ ഉണ്ട്. ലിപ്സ്റ്റിക്കിന്റെ കുറേ 
ഷെയ്ഡുകള്‍ ഉണ്ട്. വാങ്ങിയത് തന്നെ വീണ്ടും വാങ്ങും. ചിലപ്പോള്‍ എന്നെ കാണുമ്പോള്‍ 
എനിക്ക് എടുത്ത് തരും ഇതാ ഇത് നീ വച്ചോ എന്ന് പറയും.. അതേസമയം, പ്രിയാമണിയെ കുറിച്ചും
രഞ്ജു പറയുന്നു..

![Priyamani (8)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Priyamani-
8.jpg?resize=1080%2C1350&ssl=1)

പ്രിയമണിയ്്‌ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വലിയ ആത്മവിശ്വാസമാണ് തനിക്ക് എന്നാണ്
രഞ്ജു പറയുന്നത്. സ്വന്തം കുടുംബത്തിലെ ആളെ പോലെയാണ് നമ്മെ കാണുക. താന്‍ വര്‍ക്ക് ചെയ്തിട്ടുള്ള
സെലിബ്രിറ്റികളെ കുറിച്ച് സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാര്‍… അപ്പോഴാണ് ഇരുവരേയും
കുറിച്ച് ഇവര്‍ സംസാരിച്ചത്.
