# പ്രണയത്തില്‍ നിന്ന ഞാന്‍ സ്വയം പിന്മാറിയതാണ് : രഞ്ജു രഞ്ജിമാര്‍

- Link: https://ml.b4blaze.com/film-news/renju-renjimar-love-story-fail
- Published: 2021-10-07T10:52:25+05:30
- Author: Rahul

കേരളത്തിലെ ട്രാന്‍സ് വിഭാഗത്തിന് വേണ്ടി മുന്‍കൈയ്യെടുത്ത് സംസാരിക്കുന്നയാളാണ് സെലിബ്രിറ്റ്
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ
കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയും ഇപ്പോള്‍ കാണുന്ന രീതിയില്‍
മാറ്റങ്ങളുണ്ടാക്കുകയും ചെയ്തയാളാണ് രഞ്ജു രഞ്ജിമാര്‍.

 പ്രണയിക്കാനും വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ഏറെ ആഗ്രഹിക്കുന്നയാളാണ്
താനെന്നും കതിര്‍മണ്ഡപത്തില്‍ കയറിയിരിക്കുന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും
രഞ്ജു തുറന്ന് പറഞ്ഞു. മുന്‍പ് തനിക്കൊരു പ്രണയമുണ്ടായിരുന്നു. പരസ്പരം പ്രണയമാണെന്ന്
തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പ്രണയമാണെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നുവെന്നും,
പക്ഷെ, ബന്ധം അവന്റെ ഭാവിയെ ബാധിക്കുമെന്നായപ്പോള്‍ സ്വയം പിന്മാറിയെന്നും രഞ്ജു രഞ്ജിമാര്‍
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/renju-renjimar-love.
gif?resize=960%2C540&ssl=1)

ഇപ്പോളും അവന്‍ എന്റെ മനസിലുണ്ടെന്നും കൂടിക്കാഴ്ചയില്ലെങ്കിലും ഇപ്പോഴും സംസാരിക്കാറുണ്ടെന്നും
രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
 രഞ്ജുവിന്റെ ജീവിതാനുഭവങ്ങള്‍ വച്ച് സിനിമയൊരുക്കുന്ന തിരക്കിലാണ്
ഇപ്പോള്‍ താരം. രഞ്ജു തന്നെ കഥയൊരുക്കുന്ന സിനിമയ്ക്ക് ‘കുട്ടിക്കൂറ’ എന്നാണ് പേരിട്ടിരിക്കുന്നത്.
തനിക്ക് 18 വയസില്‍ ഉണ്ടായ ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് രഞ്ജു സിനിമയൊരുക്കുന്നത്.
രഞ്ജുവും സുഹൃത്ത് ഹരിണി ചന്ദനയും മറ്റ് പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകും. നടി മുക്തയേയും
സിനിമയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് രഞ്ജു പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 
