# പലരും സുധിയെ മറന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം

- Link: https://ml.b4blaze.com/film-news/renu-about-sudhi-3
- Published: 2023-07-28T08:46:47+05:30
- Author: Devika

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടൻ സുധിയുടെ വിയോഗ വാർത്ത പുറത്ത് വന്നത്.
കൊല്ലം സുധിയുടെ വിയോഗവാർത്ത ഉൾക്കൊള്ളാൻ ഇന്നും സുധിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും
സുഹൃത്തുക്കൾക്കും ഒന്നും സാധിച്ചിട്ടില്ല. സുധിയുടെ വിയോഗം വലിയ ഷോക്ക് ആണ് സ്റ്റാർ
മാജിക്ക് താരങ്ങൾക്കും ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ പരുപാടി താല്ക്കാലികമായി ചാനൽ
നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ഇപ്പുറം പരുപാടി വീണ്ടും തുടങ്ങിയിരുന്നു.
അത് പോലെ തന്നെ സുധിയുടെ മകൻ സുധിയുടെ ചിത്രം തന്റെ കയ്യിൽ ടാറ്റൂ ചെയ്തത് സോഷ്യൽ മീഡിയയിൽ
പങ്കുവെച്ചിരുന്നു. ഇതും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sudhi3.jpg?resize
=821%2C533&ssl=1)

ഒരു പക്ഷെ ഇത്രയേറെ സ്നേഹം ലഭിച്ച മറ്റൊരു മിമിക്രി ആർട്ടിസ്റ്റ് വേറെ ഉണ്ടായിരുന്നില്ല
എന്ന് തന്നെ പറയാം. സുധിയുടെ മരണവാർത്തയെ തുടർന്ന് നിരവധി വാർത്തകൾ ആണ് കുടുംബത്തെ 
കുറിച്ച് പുറത്ത് വന്നത്. പല വിമർശനങ്ങളും തെറ്റായ വാർത്തകളും എല്ലാം പുറത്ത് വന്നിരുന്നു.
എന്നാൽ സുധിയുടെ ഭാര്യ രേണു അതിനോട് എല്ലാം പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.
എന്നാൽ ആ ഒരു മാസം കഴിഞ്ഞതോടെ സുധിയെ പതുക്കെ ആളുകൾ മറക്കാൻ തുടങ്ങി എന്നതാണ് സത്യം.
എന്നാൽ ഇപ്പോഴും സുധിയുടെ കുടുംബം സുധിയെ ഓർത്ത് കരയുകയാണ്. എന്നാൽ ഇപ്പോഴും രേണുവിന്റെയും
മക്കളുടെയും സുഖവിവരം അന്വേഷിക്കാൻ സഹപ്രവർത്തകർ വീട്ടിലെത്താറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sudhi1.jpg?resize
=840%2C503&ssl=1)

പലരും സഹായവും ഈ കുടുംബത്തിന് നൽകാറുണ്ട്. എന്നാൽ സുധിയുടെ വേർപാട് മറന്നു തുടങ്ങിയോ
എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ സുധിയുടെ ഭാര്യ രേണു. സുധിയേ മറക്കാൻ
തനിക്ക് ഒരിക്കലും കഴിയില്ല എന്നും തന്റെ മരണം വരെ ആ വേദന തന്റെ കൂടെ കാണുമെന്നും രേണു
പറയുന്നു. സുധി ഇന്നലെ പോയത് പോലെയാണ് തനിക് ഇപ്പോഴും തോന്നുന്നത് എന്നും അത് ഇത് വരെയും
തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുമാണ് രേണു പറയുന്നത്. സുധിയുടെ മകനും ഇതേ 
അഭിപ്രായം തന്നെ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു.
