# ഇഷ്ടപ്പെട്ട ആളെയാണ് വിവാഹം ചെയ്തത്..പക്ഷേ! ആ ബന്ധം തകര്‍ന്നതിനെ കുറിച്ച് നടി രേവതി

- Link: https://ml.b4blaze.com/film-news/revathy-about-her-divorce-issues
- Published: 2022-02-02T10:11:23+05:30
- Author: Rahul

ശക്തമായ ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടിയാണ് രേവതി.
തനിക്ക് മുന്നില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ താരം ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്.
താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭൂതകാലം. വളരെ മികച്ച
അഭിപ്രായമാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ്
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ വിവാഹം ചെയ്തിട്ട് പോലും ആ ബന്ധം
തകര്‍ന്നതിനെ കുറിച്ചാണ് രേവതി അഭിമുഖത്തില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/revathy-300x158.
jpg?resize=972%2C512&ssl=1)

അഭിമുഖത്തിലെ നടി രേവതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഇരുപതാമത്തെ വയസ്സിലായിരുന്നു
വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്നേഹിച്ച ആളെ തന്നെയാണ്
കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും
അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്. അവര്‍ ഈ ബന്ധം വേണ്ടെന്ന്
പറഞ്ഞാലും ഞാന്‍ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങള്‍ക്ക്
സുന്ദരമായ ഒരു ജീവിതമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/revathy111-300x169.
jpg?resize=879%2C495&ssl=1)

പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും
തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. ഞങ്ങള്‍ അഞ്ചാറ് വര്‍ഷം
കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വര്‍ക്കൌട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ്
പിരിഞ്ഞത്. നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുന്‍പ് പിരിയുന്നതാണ്
നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല,
സ്വയം സത്യസന്ധത പുലര്‍ത്തുന്നതല്ലേ നല്ലത് എന്നും താരം ആ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

 

 
