# ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് സണ്ണി ലിയോണിനെ അല്ല, ഈ സുന്ദരിയെ!

- Link: https://ml.b4blaze.com/film-news/rhea-chakraborthy-is-the-most-searching-person
- Published: 2020-12-03T11:03:39+05:30
- Author: Sreekumar

ബോളിവുഡ് താരം സണ്ണി ലിയോണിനെ ആണ് 2019 ൽ ഇന്ത്യക്കാർ ഏറ്റവും തിരഞ്ഞ നായിക. ഇപ്പോഴിതാ
2020 ലെ സെർച്ചിങ് ലിസ്റ്റുമായി എത്തിയിരിക്കുകയാണ് യാഹൂ. എന്നാൽ ഈ പ്രാവിശ്യം സണ്ണിലിയോണിന്റെ
സ്ഥാനം മറ്റൊരു ബോളിവുഡ് താരം സ്വന്തമാക്കിയിരിക്കുകയാണ്. റിയ ചക്രബർത്തിയെ ആണ് 2020
ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ നായകൻ സുശാന്ത്
സിങ് രാജ്പുത്തുമാണ്. താരത്തിന്റെ മരണത്തിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങളിലും വിവാദങ്ങൾക്കും
ശേഷമാണ് റിയയെ ആളുകൾ കൂടുതൽ തിരഞ്ഞത്.

ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് കങ്കണയുടെ സ്ഥാനം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട
വിവാദങ്ങൾക്ക് തുടക്കമിട്ടത് കങ്കണ ആയിരുന്നു. ഇതാണ് താരത്തെ സെർച്ച് ലിസ്റ്റിൽ രണ്ടാം
സ്ഥാനത് എത്തിച്ചത്. കഴിഞ്ഞ വര്ഷം ഒന്നാം സ്ഥാനം നേടിയ സണ്ണി ലിയോൺ ഈ വര്ഷം നാലാം സ്ഥാനത്തേക്ക്
എത്തപ്പെട്ടിരിക്കുകയാണ്.  നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. സുശാന്തിന്റെ
മരണത്തിനു ശേഷമുള്ള മയക്കുമരുന്ന് വിവാദത്തിൽ ദീപികയുടെ പേരും ഉൾപ്പെട്ടിരുന്നു. ഇതാണ്
ദീപികയെ ഈ വര്ഷം തിരച്ചിലിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചത്.

ബോളിവുഡ് താരങ്ങൾ ആയ പ്രിയങ്കാ ചോപ്ര,കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തും
ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതും ഇടം നേടി.
നായകന്മാരില്‍ സുശാന്തിന് ശേഷം  അമിതാഭ് ബച്ചന്‍ , അക്ഷയ് കുമാര്‍, സൽമാൻ ഖാന്‍, ഇര്‍ഫാന്‍
ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തന്നെ അന്തരിച്ച
ഗായകൻ ബാലസുബ്രഹ്മണ്യവും ലിസ്റ്റിൽ ഇടം പിടിച്ചു.

2020 ജൂൺ 14 നു ആണ് സുശാന്ത് സിംഗിന്റെ മരണം. ഇതിനു ശേഷം ആണ് റിയയുടെ പേരിൽ അന്വേഷണം
വന്നത്. ഇത്ര നാളുകൾ കൊണ്ടാണ് റിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.
താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ അച്ഛൻ
ഉൾപ്പടെയുള്ളവർ റിയക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ റിയയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സുശാന്തിന്റേത് ഒരു ആത്‍മഹത്യ അല്ലായെന്നും കൊലപാതകമാണെന്നുമാണ് നടനെ മരിച്ച നിലയിൽ
കണ്ടെത്തിയതിനു ശേഷം ഉണ്ടായ ആരോപണം. സുശാന്തിന്റെ മരണം ബോളിവുഡിനെ തന്നെ പിടിച്ചുകുലുക്കിയ
സംഭവം ആണ്. ബോളിവുഡിൽ നടക്കുന്ന പല കാര്യങ്ങളും വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത്
സുശാന്തിന്റെ മരണത്തിനു പിന്നാലെ ഉണ്ടായ വിവാദങ്ങളിലൂടെയാണ്.
