# ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നു

- Link: https://ml.b4blaze.com/film-news/richa-chadha-confirms-wedding-with-ali-fazal
- Published: 2022-08-09T18:45:09+05:30
- Author: Gargi

റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നുവോ? ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനി കാത്തിരിക്കേണ്ടി
വരില്ല എന്ന് തോന്നുന്നു, കാരണം നടി തന്നെ അത് സ്ഥിരീകരിച്ചു. 2021ല്‍ വിവാഹിതരാകേണ്ടിയിരുന്ന
ഇരുവരും ഈ വര്‍ഷം വിവാഹിതരാകുകയാണ്. കോവിഡ് -19 പാന്‍ഡെമിക് അവരുടെ വിവാഹത്തിന് കാലതാമസമുണ്ടാക്കി.
400 ഓളം അതിഥികളുമായി മുംബൈയില്‍ വിവാഹവിരുന്ന് നടത്തും. നടി ഒരു സ്വകാര്യ മാധ്യമത്തോട്
പ്രതികരിച്ചതിങ്ങനെയായിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/89300120.jpg?resize
=800%2C600&ssl=1)

ഞങ്ങള്‍ ഈ വര്‍ഷം വിവാഹം കഴിക്കും, എങ്ങനെയെങ്കിലും വിവാഹം കഴിക്കും. ആവേശത്തിലാണ് 
ഞങ്ങള്‍. എന്നാല്‍ കോവിഡിനെ കുറിച്ച് ആശങ്കാകുലരാണ്, ഉത്തരവാദിത്തമുള്ളവരായിരിക്കാന്‍
ആഗ്രഹിക്കുന്നു. (ഞങ്ങള്‍) തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/befunky-collage-
2-_710x400xt.jpg?resize=710%2C400&ssl=1)

കൂടാതെ, ഞങ്ങള്‍ രണ്ടുപേരും ശരിക്കും തിരക്കിലായി, ജോലികള്‍ പുനരാരംഭിച്ചു. മുടങ്ങിക്കിടന്നിരുന്ന
ജോലികളെല്ലാം പുനരാരംഭിച്ചതോടെ ഞങ്ങള്‍ ഇരുവരും വലിയ തിരക്കുകളിലാണ്. അതിനാല്‍ത്തന്നെ
രണ്ടുപേരുടെയും സമയം നോക്കി വേണം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍, റിച്ച ഛദ്ദ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Both-Ali-Fazal-and-
Richa-Chadha-deny-wedding-reports.jpg?resize=620%2C450&ssl=1)

റിച്ച ചദ്ദയും അലി ഫസലും 2022 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. അടുത്ത 
സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വിവാഹ ആഘോഷങ്ങള്‍ മുംബൈയിലും ഡല്‍ഹിയിലും
നടക്കും. കുടുംബത്തിലെ ഭൂരിഭാഗവും താമസിക്കുന്നത് ഡല്‍ഹിയിലായതിനാല്‍ പ്രധാന വിവാഹച്ചടങ്ങുകള്‍
അവിടെ വെച്ചായിരിക്കും. മുംബൈയിലെ ചടങ്ങുകള്‍ ഒക്ടോബര്‍ ആദ്യവാരം നടക്കും. വിവാഹത്തിന്
മുന്നോടിയായി സംഗീതവും മെഹന്ദിയും നടക്കും.
