# ‘പൊരിച്ച മീന്‍’ വിവാദം!! അമ്മയ്ക്ക് സങ്കടമുണ്ടാക്കി.. റിമ കല്ലിങ്കല്‍!!

- Link: https://ml.b4blaze.com/film-news/rima-kallingal-latest-interview-words
- Published: 2022-05-30T12:02:30+05:30
- Author: Rahul

ഒരു നടി ആയില്ലെങ്കില്‍ കൂടി ഒരു നല്ല ആര്‍ട്ടിസ്റ്റാകണം എന്ന ഉറച്ച തീരുമാനം ഉള്ള 
വ്യക്തിയായിരുന്നു റിമ കല്ലിങ്കല്‍… ഇത് രണ്ടും റിമ കല്ലിങ്കലില്‍ നിന്ന് പ്രേക്ഷകര്‍ക്ക്
ലഭിച്ചു. മലയാള സിനിമയ്ക്ക് ഒരുപാട് ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ തന്റെ അഭിനയത്തിലൂടെ
പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് റിമ കല്ലിങ്കല്‍. ഒരുപാട് ആരാധകരുള്ള താരത്തെ വിവാദങ്ങളും
വിടാതെ പിന്തുരുന്നുണ്ട്. എന്നാല്‍ തനിക്ക് എതിരെ വരുന്ന വിമര്‍ശന ശരങ്ങളുടേയും കുറ്റപ്പെടുത്തലുകളുടേയും
മുനയൊടിക്കുന്ന നിലപാടാണ് താരം എപ്പോഴും തിരഞ്ഞെടുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/rima-2.jpg?resize
=696%2C696&ssl=1)

ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന വിവാദങ്ങളെ കുറിച്ച് താരം ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച
അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു കലാകാരന്‍ എപ്പോഴും മുന്നോട്ടാണ്
ചിന്തിക്കേണ്ടത് എന്നാണ് താരം പറയുന്ത്. താന്‍ അങ്ങനെയാണെന്നും കൂട്ടത്തില്‍ ഒരാള്‍
വ്യത്യസ്തമായി സംസാരിച്ചു തുടങ്ങിയാല്‍ സമൂഹത്തിന് ഇഷ്ടമാകില്ല എന്നും നടി പറയുന്നു.
എല്ലാവരും തന്നോട് ചോദിക്കും എന്തിനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്ന്.. അതിനുള്ള
മറുപടിയും പറയാം എന്ന് പറഞ്ഞുകൊണ്ട് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

![cyber-attack-against-rima-kallingals dress](https://i0.wp.com/ml.b4blaze.com/wp-
content/uploads/2022/04/cyber-attack-against-rima-kallingals-dress.jpg?resize=696%
2C364&ssl=1)

മാറ്റമുണ്ടാകണമെങ്കില്‍ ആരെങ്കിലും സംസാരിക്കണമല്ലോ. മാറ്റത്തിനു വേണ്ടിയുള്ള ഒരു സംഭാഷണമെങ്കിലും
തുടങ്ങാന്‍ കഴിയുന്നത് എനിക്കു സന്തോഷമാണെന്നും താരം പറയുന്നു. വീട്ടില്‍ പോലും കലഹിച്ചിരുന്നു
അതില്‍ നിന്നാണ് പൊരിച്ച മീനിനെ കുറിച്ചു പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിഞ്ഞത്. എന്റെ
വീട്ടുകാര്‍ തന്നെയാണ് ചേട്ടനു കൊടുത്ത മീനിന്റെ പകുതി എനിക്കു കൂടിയുള്ളതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Rima-Kallingal-1.
jpg?resize=594%2C596&ssl=1)

എന്ന അവകാശബോധം എന്നില്‍ ഉണ്ടാക്കിയത് എന്നും താരം പറയുന്നു. എന്നാല്‍ തന്റെ വാക്കുകള്‍
വിവാദമായി മാറിയതോടെ അത് അമ്മയ്ക്ക് ഏറെ വിഷമം ഉണ്ടാക്കി എന്നും റിമ പറയുന്നു. പിന്നെ‘
പൊരിച്ച മീന്‍’ ഇപ്പോള്‍ വന്‍ മെറ്റഫര്‍ ആയില്ലേ. എനിക്കു വളരെ ഇഷ്ടപ്പെട്ട വാക്കാണത്.
പല പെണ്‍കുട്ടികള്‍ക്കും അതൊരു പ്രചോദനമായിട്ടുണ്ടെന്നും നടി പറയുന്നു.
