# സുഹൃത്തിനൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് റിമ!!

- Link: https://ml.b4blaze.com/film-news/rima-kallingal-new-photoshoot
- Published: 2023-11-08T15:50:53+05:30
- Author: Anu

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് റിമ കല്ലിങ്കല്‍. ആരാധകരേറെയുള്ള
പ്രിയനായികയാണ് റിമ. സോഷ്യലിടത്ത് സജീവതാരമാണ് റിമ. സിനിമാലോകത്ത് സജീവവുമാണ് റിമ. 
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. സുഹൃത്തിനോടൊപ്പം ബീച്ച് ഫോട്ടോഷൂട്ടാണ്
താരം പങ്കുവച്ചത്.

സുഹൃത്ത് ദിയ ജോണിനൊപ്പം താരം മാലിദ്വീപ് യാത്രയിലാണ്. ദിയയാണ് റിമയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍
ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
  ”നിങ്ങള്‍ എപ്പോഴെങ്കിലും സുഹൃത്തുമായി
ഹാങ് ഔട്ട് ചെയ്ത് ചിരിച്ച് ഉല്ലസിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിത പ്രശ്നങ്ങളെല്ലാം 
പൂര്‍ണമായും മറക്കും വിധം ആ നിമിഷം വഴിതെറ്റുകയും ചെയ്തിട്ടുണ്ടോ? ആ നിമിഷങ്ങളിലാണ്
ഞാന്‍ ജീവിക്കുന്നത്.”ചിത്രങ്ങള്‍ പങ്കുവച്ച് ദിയ കുറിച്ചു.  ആഷിഖ് അബുവിന്റെ നീലവെളിച്ചത്തിലാണ്
റിമ അവസാനമായി അഭിനയിച്ചത്. അഭിനേത്രി മാത്രമല്ല, നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം
ശ്രദ്ധേയയാണ് റിമ.
