# അവരെ കുറ്റപ്പെടുത്തിയല്ല അന്ന് അങ്ങനെ ഞാൻ സംസാരിച്ചത്

- Link: https://ml.b4blaze.com/film-news/rima-kallingal-post
- Published: 2023-04-04T11:33:14+05:30
- Author: Rahul

പ്രേഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ
താരം റിതു എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിൽ
കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു പിന്നാലെ നിരവധി നല്ല
അവസരങ്ങളാണ് ആണ് താരത്തിന് ലഭിച്ചത്. ചെറിയ വേഷങ്ങളിലും വലിയ വേഷങ്ങളിലും എല്ലാം പ്രേഷകരുടെ
മുന്നിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rima.jpg?resize=
1200%2C628&ssl=1)

എന്നാൽ സംവിധായകൻ ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷം കുറച്ച് നാളുകളായി സിനിമയിൽ 
നിന്ന് വിട്ടുനിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ദത്തന്റെ വിശേഷങ്ങൾ
എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ അതൊക്കെ പ്രേഷകരുടെ
ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരിക്കൽ മീൻ വറുത്തതിനെ കുറിച്ച് റിമ പറഞ്ഞ
ഒരു പ്രസ്താവന വലിയ രീതിയിൽ തന്നെ പ്രേഷകരയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹത്തിലെ
സ്ത്രീ പുരുഷ തുല്യതയെ കുറിച്ച് സംസാരിക്കാൻ ആണ് റിമ മീൻ വറുത്തത് ഉദാഹരണമായി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/rima-4.jpg?resize
=1024%2C1024&ssl=1)

എന്നാൽ തനിക്കെതിരെ അത് വലിയ രീതീയിൽ ട്രോള് വരാൻ കാരണമായി എന്നും തനിക്കെതിരെ വലിയ
ട്രോള് തന്നെ ആണ് അന്ന് വന്നത് എന്നും റിമ പറയുന്നു. എന്നാൽ ഞാൻ പറയാൻ ഉദ്ദേശിച്ചതിന്റെ
അർഥം എന്താണെന്ന് ആരും ചിന്തിച്ചില്ല എന്നും എന്റെ വീട്ടിലെ കാര്യം അല്ല ഞാൻ പറഞ്ഞത്
എന്നും റിമ പറയുന്നു. എന്റെ വീട്ടിൽ മുഴുവൻ സ്വതന്ത്രവും തന്നാണ് എന്നെ എന്റെ അച്ഛനും
അമ്മയും വളർത്തിയത് എന്നും എന്നാൽ ഇത്തരത്തിൽ ഉള്ള ട്രോള് കണ്ടപ്പോൾ അവർക്ക് അത് ഭയങ്കര
വിഷമം ആയി എന്നും റിമ പറഞ്ഞു.
