# എന്നിലെ ഈ മാറ്റത്തിന് കാരണം ഭാവനയാണ്, മനസ്സ് തുറന്ന് റിമി ടോമി

- Link: https://ml.b4blaze.com/film-news/rimi-says-about-bhavana
- Published: 2020-10-27T10:10:15+05:30
- Author: Rahul

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത
കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ്
റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ
സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ
ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ
വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ
മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട് എങ്ങനെയാണ്
ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഫിറ്റിനസ് സംബന്ധിച്ച്‌ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന എപ്പിസോഡിലാണ്
താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും
ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നുംറിമി. ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാന്‍
പ്രചോദനം തന്നത് ഭാവനയാണെന്ന് ഗായിക തുറന്നുപറയുന്നു. തന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ്
ചെയ്യുന്നതും തനിക്ക് ഡയറ്റ് ചെയ്യാന്‍ ഉള്ള ഉപദേശങ്ങള്‍ നല്‍കുന്നതും എത്രെ ഗ്ലാസ്
വെള്ളം കുടിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയുന്നതും ഭാവന ആണ് എന്നും തന്റെ 
ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും റിമി പറയുന്നു.  ഞങ്ങള്‍ എന്നും വിളിക്കും പരസ്പരം
ഡയറ്റ് ചെയ്യുന്ന വിഷയങ്ങള്‍ സംസാരിക്കും. വര്‍ക്ക് ഔട്ട് ചെയ്യണമടി. നീ ഇങ്ങനെ ഗുണ്ടുമണിയായിട്ട്
അല്ലെങ്കില്‍ ഉരുണ്ടുകളിച്ച്‌ ഇരുന്നാല്‍ പോരാ. ഞാന്‍ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം
മിനിമം കുടിക്കാറുണ്ട്. ബോട്ടിലില്‍ കുടിക്കുമ്ബോള്‍ അത് അറിയാന്‍ പറ്റുമെന്നും റിമി
പറഞ്ഞു. തന്റെ യൂട്യൂബ് ചാനല്‍ വഴി ആണ് റിമിയുടെ പ്രതികരണം.
