# സഹോദരനെ കുറിച്ച് മനസ്സ് തുറന്നു റിമി ടോമി

- Link: https://ml.b4blaze.com/film-news/rimi-tomy-about-brother
- Published: 2023-11-15T07:51:48+05:30
- Author: Devika

ഗായിക ആയിരുന്നിട്ട് കൂടിയും പലപ്പോഴും പ്രേക്ഷകരെ തന്റെ സംസാരത്തിൽ കൂടി പൊട്ടി ചിരിപ്പിച്ച
താരമാണ് റിമി ടോമി. ഗായിക ആയിട്ട്മാത്രമല്ല , അഭിനേത്രി ആയും അവതാരിക ആയും വിധി കർത്താവ്
ആയും എല്ലാം റിമി ടോമി തന്റെ  കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. റിമി ടോമി ഉണ്ടെങ്കിൽ
ഏത് പരിപാടിക്കും ഒരു പ്രത്യേക എനർജി ആണെന്നാണ് പ്രേക്ഷകരും പറയുന്നത്. എന്നാൽ റിമി
പലപ്പോഴും തന്റെ സഹോദരങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
തന്റെ സഹോദരങ്ങൾ തന്നെ പോലെ അല്ലെന്നും അവർ അധികം സംസാരിക്കാറുള്ള കൂട്ടത്തിൽ അല്ല 
എന്നുമാണ് റിമി പറഞ്ഞത്. മുഖയുടെ ഭർത്താവ് ആണ് റിമിയുടെ സഹോദരൻ റിങ്കു.  കഴിഞ്ഞ ദിവസമാണ്
റിങ്കുവിന്റെ പിറന്നാൾ ആഘോഷം നടന്നത്.പിറന്നാൾ ദിനത്തിൽ സഹോദരന് ആശംസകൾ അറിയിച്ച് കൊണ്ട്
റിമി പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rimi-tomy1.jpg?resize
=1080%2C1079&ssl=1)

റിങ്കുവിനെ പോലൊരു സഹോദരനെ ലഭിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താൻ
കാണുന്നത് എന്നാണ് റിമി പറയുന്നത്. ഇതുപോലെ ഉള്ള ഒരു സഹോദരനെ തന്നതില്‍ ദൈവത്തിനോട്
എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷെ നേരിട്ട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും. നിഴല്‍
പോലെ കൂടെ നിന്നു. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്നു
കരുത്തേകി. ‘കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി
വന്നിട്ടില്ല. പ്രായത്തില്‍ എന്റെ അനുജന്‍ ആയാലും നീ സൂപ്പര്‍ ആണെടാ. ഇങ്ങനെ ഒരു സഹോദരനെയും
സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും
തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് റിമി കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rimi-tomy-1-1.jpg?
resize=1200%2C628&ssl=1)

റിമി പലപ്പോഴും തന്റെ സഹോദരങ്ങളെ കുറിച്ച് മനസ്സ് തുറക്കാറുണ്ട്. തന്റെ സഹോദരങ്ങൾ രണ്ടു
പേരും വളരെ പാവങ്ങൾ ആണെന്നും അതിൽ കൂടുതൽ ആർക്കും പാവങ്ങൾ ആകാൻ കഴിയില്ല എന്നും എന്റെ
സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള സ്വഭാവമാണ് അവർ രണ്ടു പേരുടേത് എന്നുമാണ്
റിമി പറയുന്നത്. മാത്രമല്ല, ജീവിതത്തിലെ എന്ത് കാര്യത്തിനും എനിക്കൊപ്പം കട്ടയ്ക്ക്
നിൽക്കുന്നവർ ആണ് അവർ എന്നും താരം പറഞ്ഞിട്ടുണ്ട്.
