# വിവാഹ വാർത്തയെ കുറിച്ച് റിമി ടോമി തന്നെയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്

- Link: https://ml.b4blaze.com/film-news/rimi-tomy-about-marriage-2
- Published: 2023-07-04T09:15:32+05:30
- Author: Devika

ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക്
വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം
കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്.
പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ
അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു.
സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ
മീഡിയ വഴി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rimi3.jpg?resize
=1440%2C1440&ssl=1)

പലപ്പോഴും താരത്തിനെതിരെ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അതിൽ പ്രധാനമായുളളത് റിമിയുടെ
വിവാഹ മോഹനത്തെയും രണ്ടാം വിവാഹത്തെയും കുറിച്ച് ഒക്കെ ആയിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ
ഒരു വാർത്ത വീണ്ടും പ്രചരിച്ചിരിക്കുകയാണ്. റിമി ടോമി വീണ്ടും വിവാഹിത ആകുന്നു എന്നാണ്
വാർത്ത വന്നത്. വരൻ പ്രമുഖ സിനിമ നടൻ ആണെന്നും ഈ വാർത്തകളിൽ പറയുന്നു. വളരെ ചുരുങ്ങിയ
സമയം കൊണ്ട് തന്നെ ഈ വാർത്ത കാട്ടുതീ പോലെ പ്രചരിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ
റിമി ടോമി തന്നെ ഈ വാർത്തയിൽ പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന
വാർത്തയിലെ സത്യാവസ്ഥ ആണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rimi-tomy1.jpg?resize
=1080%2C1079&ssl=1)

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താൻ വിവാഹിത ആകാൻ പോകുന്നു എന്നും വരൻ സിനിമ നടൻ ആണെന്നും
ഒക്കെയുള്ള വാർത്തകൾ ഇപ്പോൾ പ്രചിരിച്ചിരുന്നു. ഒരുപാട് കോളുകൾ ആണ് എനിക്ക് വന്നത്.
കേട്ട വാർത്ത സത്യമാണോ എന്നറിയാൻ വേണ്ടി. എന്നാൽ ഈ പ്രചരിക്കുന്ന വാർത്തകളിൽ ഒന്നും
യാതൊരു സത്യവും ഇല്ല. നമ്മളോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത്തരത്തിൽ വാർത്തകൾ
നൽകുന്നത്. വാർത്തകളിൽ കൂടിയാണ് എന്റെ വിവാഹക്കാര്യം ഞാൻ അറിയുന്നത്. ഇത് വരെ വിവാഹത്തെ
കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല എന്നും അങ്ങനെ ഒന്ന് സംഭവിക്കുകയാണെങ്കിൽ ഞാൻ തന്നെ
അത് നിങ്ങളോട് പറയാം എന്നും അത് വരെ ഞാൻ ഇങ്ങനൊക്കെ ജീവിച്ച് പോകട്ടെ എന്നുമാണ് റിമി
പറയുന്നത്.
