# രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി!

- Link: https://ml.b4blaze.com/film-news/rimi-tomy-about-marriage
- Published: 2020-12-31T11:52:59+05:30
- Author: Sreekumar

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത
കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ്
റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ
സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ
ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ
വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ കുറച്ച് നാളുകൾക്ക് ശേഷം കേരളം വിട്ട് പുറത്ത് പോയതിന്റെ സന്തോഷത്തിൽ ആണ് റിമി.
സാദാരണ യാത്ര പോകുമ്പോൾ എവിടേക്കാണ് പോകുന്നതെന്ന് റിമി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.
എന്നാൽ ഈ തവണ ഒരു ബൈ മാത്രമാണ് റിമി ആരാധകരോട് പറഞ്ഞത്. എന്നാൽ എവിടെ പോകുകയാണെന്ന്
പറഞ്ഞിരുന്നില്ല. എങ്ങോട്ടാണ് യാത്രയെന്ന് ആരാധകർ തിരക്കിയെങ്കിലും റിമി അതിനുള്ള മറുപടിയും
നൽകിയില്ല. ഇപ്പോൾ താൻ രാജസ്ഥാനിൽ ആണെന്ന് റിമി തന്നെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 
ആരാധകരെ അറിയിച്ചിരുന്നു. രാജസ്ഥാൻ വിശേഷങ്ങൾ കോർത്തിണക്കി ഒരു വ്‌ളോഗ് തന്നെ ഉണ്ടാകും
എന്നും റിമി പറഞ്ഞു.

![Rimi Tomy Transformation](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/10/Rimi-Tomy-Transformation.jpg?resize=960%2C540&ssl=1)

Rimi Tomy Transformation

കാണികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അസാമാന്യ കഴിവുള്ള റിമിയുടെ വിവാഹ ജീവിതം
എന്നാൽ പരാജയം ആയിരുന്നു. എങ്കിലും ഇനി രണ്ടാം വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ ആരാധകർ
റിമിയോട് ചോദിക്കാറുണ്ട്. എന്നാൽ ഏതായാലും ഇനി ഉടനെയൊന്നും അതിനെ കുറിച്ച് ആലോചിക്കുന്നില്ല
എന്നും, സമയം ആയെന്നു തോന്നുമ്പോൾ ആലോചിക്കാം എന്ന നിലപാടിലാണ് റിമിയും.
