# റിമിയ്ക്ക് ഒപ്പം തകര്‍പ്പന്‍ അഭിനയവുമായി കുട്ടാപ്പി..!!

- Link: https://ml.b4blaze.com/film-news/rimi-tomy-new-instagram-post
- Published: 2022-02-16T09:03:08+05:30
- Author: Rahul

ആലാപന ശൈലികൊണ്ട് പാടുന്ന വേദികളില്‍ എല്ലാം ആഘോഷം തീര്‍ക്കുന്ന കലാകാരിയാണ് റിമി ടോമി.
ആ ഗായിക പിന്നീട് അവതാരികയായും പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയരുന്നു. പിന്നീട്
നടിയായും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും എല്ലാം പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ 
ലഭിച്ച നടിയാണ് റിമി ടോമി. ഇപ്പോള്‍ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന മ്യൂസിക് റിയാലിറ്റി
ഷോയില്‍ ജഡ്ജായിട്ടാണ് റിമി എത്താറ്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്
റിമി ടോമി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/rimi89-300x169.jpg?
resize=989%2C557&ssl=1)

തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരീ
പുത്രനുമായുള്ള ഒരു കിടിലന്‍ റീല്‍ വീഡിയോയുമായാണ് റിമി ടോമി എത്തിയിരിക്കുന്നത്. റിമി
ടോമിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക്
ഏറെ പരിചിതരാണ് കണ്‍മണിയും കുട്ടാപ്പിയും. നടി മുക്തയുടെയും റിമിയുടെ സഹോദരന്‍ റിങ്കുവിന്റെയും
മകളാണ് കിയാര എന്ന കണ്‍മണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി.

[https://www.instagram.com/reel/CZ–cAfFkEM/?utm_source=ig_web_copy_link](https://www.instagram.com/reel/CZ--cAfFkEM/?utm_source=ig_web_copy_link)

കണ്‍മണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി 
സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കുട്ടപ്പായുമൊത്തുള്ള ഒരു ഡബ്‌സ്മാഷ്
വീഡിയോ ആണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മൈ ഡിയര്‍ മുത്തച്ഛന്‍’ എന്ന ചിത്രത്തില്‍
ശ്രീനിവാസനും ഉര്‍വശിയും മനോഹരമാക്കിയ ഒരു കോമഡി സീന്‍ ആണ് ഇരുവരും ചേര്‍ന്ന് അനുകരിച്ചിരിക്കുന്നത്.
വീഡിയോയില്‍ തകര്‍പ്പന്‍ അഭിനയവുമായാണ് കുട്ടാപ്പി എത്തിയത്. ഈ കൊച്ചുകലാകാരനെ പ്രോത്സാഹിപ്പിക്കുന്ന
കമന്റുകളാണ് റിമിയുടെ സഹപ്രവര്‍ത്തകരും കൂട്ടുകാരും പങ്കുവെയ്്ക്കുന്നത്.

 
