# ഫ്‌ളൈറ്റില്‍ വെച്ചുണ്ടായ അനുഭവം..! ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് റിമിടോമി..!

- Link: https://ml.b4blaze.com/film-news/rimi-tomy-sharing-flight-journey-experience
- Published: 2022-09-25T11:00:46+05:30
- Author: B4blaze News Desk

ഫ്‌ളൈറ്റില്‍ വെച്ച് തനിക്കുണ്ടായ ഒരു സന്തോഷകരമായ അനുഭവത്തെ കുറിച്ച് റിമിടോമി.. സോഷ്യല്‍
മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് റിമി ടോമി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒരു ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസ് സ്‌നേഹപൂര്‍വ്വം തനിക്ക് നല്‍കിയ കുറിപ്പ് പങ്കുവെച്ചാണ്
റിമി ടോമി എത്തിയിരിക്കുന്നത്. നിങ്ങളോടൊപ്പമുള്ള ഈ യാത്ര വലിയ സന്തോഷം നല്‍കി.. നിങ്ങള്‍ക്ക്
നല്ലൊരു യാത്രാ അനുഭവം തന്നെ ലഭിച്ചെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു..

![rimitomy (6)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rimitomy-
6.jpg?resize=1440%2C1440&ssl=1)

സംഗീതവും സന്തോഷവും താമശകളും നിറഞ്ഞ റിമിയുടെ ജീവിതം ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷന്‍
ആണെന്നും ഇതുപോലെ സന്തോഷമായിരിക്കൂ.. എന്നുമായിരുന്നു റിമിയ്ക്ക് ഫ്‌ളൈറ്റില്‍ വെച്ച്
ലഭിച്ച സന്ദേശത്തില്‍ എഴുതിയിരുന്നത്.. ഈ കുറിപ്പ് പങ്കുവെച്ച് റിമി ടോമി കുറിച്ച വാക്കുകള്‍
ഇങ്ങനെയായിരുന്നു.. ഒരു ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്റെ കുറിപ്പ്… മനസ്സിന് ഒരുപാട് സന്തോഷം
തോന്നിയ ഒരു കാര്യം ഇന്ന് നടന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rimi-10.jpg?resize
=569%2C594&ssl=1)

ഫ്‌ലൈറ്റില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റര്‍ തന്നു ,ആദ്യമായിട്ട്
ആണ് ഇങ്ങനെ ഒരു അനുഭവം ,വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ജസ്റ്റ്
ഷെയറിംഗ്. സത്യത്തില്‍ ഇങ്ങനെ ഉള്ള കോംപ്ലിമെന്റ്‌സ് എനിക്ക് ഒരു ഇന്‍സ്പിരേഷന്‍ ആണ്..
പേര് പോലും ചോദിക്കാന്‍ സാധിച്ചില്ല.. ആ കൊച്ചു സുന്ദരിക് എന്റെ വക.. നന്ദി എന്ന് കുറിച്ചാണ്
റിമി ടോമി തനിക്കുണ്ടായ അനുഭവം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rimi.jpg?resize=
713%2C448&ssl=1)

സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് 
റിമിടോമി.. ഗാനാലാപനത്തില്‍ മാത്രമല്ല.. അഭിനയത്തിലും കഴിവ് തെൡയിച്ച താരം സിനിമകളിലും
അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു അവതാരിക ആയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ്
റിമിടോമി.
