# ബിഗ് ബോസ് വീട്ടിലെ 90 ദിവസങ്ങൾ ; ആരാധികയെ ചേർത്ത് പിടിച്ച് റിനോഷ്

- Link: https://ml.b4blaze.com/film-news/rinosh-george-latest-video
- Published: 2023-07-06T19:43:28+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു റിനോഷ് ജോർജ്. ഫൈനൽ
ഫൈവിൽ ഇടം നേടാൻ വരെ കഴിയുമായിരുന്ന താരം തൊണ്ണൂറാം ദിവസം ആരോഗ്യപ്രശ്നങ്ങൾ മുഖാന്തരം
ബിഗ് ബോസ് വീട്ടിൽ നിന്നും വിട പറയുകയായിരുന്നു. ബിഗ് ബോസിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാൻ
താരത്തിന് കഴിഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-06-193059-184x300.png?resize=696%2C1135&ssl=1)

അത്തരത്തിൽ തന്റെ ആരാധികയിൽ നിന്നും ഒരു സ്പെഷ്യൽ ഗിഫ്റ്റ് ലഭിച്ചതിന്റെ വീഡിയോ ഇപ്പോൾ
താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. ‘ഇവിടെ പരിശുദ്ധമായ സ്നേഹം മാത്രം.
എല്ലാ സ്നേഹത്തിനും നന്ദി അല്ലാതെ മറ്റൊന്നും ഇല്ല.നന്ദി’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട്
താരം കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-06-193226-185x300.png?resize=696%2C1129&ssl=1)

റിനോഷിന്റെ ബിഗ് ബോസ് ഹൗസിനുള്ളിലെ 90 ദിവസങ്ങൾ വളരെയധികം മനോഹരമായി കോർത്തിണക്കിയ 
ഒരു ബുക്കും അതുപോലെ ഒരു ഫോട്ടോ ഫ്രെയിമും ആണ് ആരാധിക റിനോഷിനു സമ്മാനിച്ചിരിക്കുന്നത്.
മികച്ച സ്വീകാര്യതയാണ് താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-06-193107-183x300.png?resize=696%2C1141&ssl=1)
