# കാന്താരയിൽ നായകൻ ആവേണ്ടത് ഞാനായിരുന്നില്ല, മറ്റൊരു പ്രമുഖ നടനായിരുന്നുവെന്ന് റിഷഭ്‌ഷെട്ടി

- Link: https://ml.b4blaze.com/film-news/rishabh-shetty-said-that-it-was-not-me-who-was-supposed-to-be-the-lead-in-kantara-but-another-prominent-actor
- Published: 2023-03-01T12:40:21+05:30
- Author: Rahul

കഴിഞ്ഞ വർഷം റിലീസായ സിനിമകളിൽ വൻ വിജയമായിരുന്നു റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര.
ഇപ്പൊഴിതാ കാന്താരയിൽ നായകൻ ആവേണ്ടത് ഞാനായിരുന്നില്ലെന്നും മറ്റൊരു പ്രമുഖ നടനായിരുന്നുവെന്ന്
വെളിപ്പെടുത്തുകയാണ് ചിത്രത്തിൻെ സംവിധായകനും നടനുമായ റിഷഭ്‌ഷെട്ടി. കാന്താര’ ചിത്രത്തിന്റെ
കഥ താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kanthara-9.jpg?resize
=1280%2C720&ssl=1)

പുനീത് രാജ്കുമാറിന് തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണമാണ് സിനിമ ചെയ്യാൻ സാധിക്കാതെ
പോയതെന്നും എന്നും വ്യത്യസ്തമായ കഥകൾ അവതരിപ്പിക്കാൻ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു,
ഞാൻ കാന്താര ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ ഒരുപാട് ഉണ്ടായിരുന്നു
അതിനാലാണ് കാന്താരയിൽ പിന്മാറിയത് എന്ന് സംവിധായകൻ ഒരഭിമുഖത്തിൽ വ്യക്തമാക്കി

 കാന്താരയുടെ തിരക്കഥയും ഋഷഭ് തന്നെയാണ് ഒരുക്കിയത്. ദ്യശ്യ മികവ് കൊണ്ടും അഭിനയവും
കഥയും കൊണ്ടും കന്നഡ സിനിമയിൽ വലിയ ചലനം ഉണ്ടാക്കാൻ കാന്തരയ്ക്ക് കഴിഞ്ഞിരുന്നു. ഹോംബാലെ
ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിച്ച കാന്താര.ഋഷഭ് ഷെട്ടിയെ കൂടാതെ സപ്തമി 
ഗൗഡ, കിഷോർ കുമാർ ജി., അച്യുത് കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ
