# രണ്ടാം ഭാഗവുമായി ‘കാന്താര’എത്തുന്നു; പുതിയ പ്രോജക്ടുകൾ മാറ്റിവെച്ച് റിഷഭ് ഷെട്ടി

- Link: https://ml.b4blaze.com/film-news/rishabh-shetty-started-working-on-the-second-part-of-kantara
- Published: 2022-11-29T11:17:52+05:30
- Author: Ajay

അടുത്തിടെ ഇന്ത്യൻ സിനിമ മേഖല മുഴുവൻ സസൂക്ഷ്മം നിരീക്ഷിച്ചത് സാൻഡിൽ വുഡിലെ ആ കൊച്ചു
സിനിമയെയായിരുന്നു. ഇതിഹാസ വിജയം നേടിയ റിഷഭ് ഷെട്ടിയുടെ കാന്താരയെ. വെള്ളിത്തിരയിൽ
പുതിയ ദൃശ്യവിസ്മയം തീർത്ത കാന്തര പ്രേക്ഷകന്റെ മനസിൽ മായതെ നിൽക്കുകയാണ്. നിഗൂഢമായ
വനവും അവിടുത്തെ മനുഷ്യരും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാങ്ങളും അനുഷ്ടാനങ്ങളും കലാരൂപങ്ങളും
അതിജീവിനവും ഏല്ലാം കോർത്തിണക്കി അതിമനോഹരമായി റിഷഭ് ഷെട്ടിയും കൂട്ടരും സമ്മാനിച്ച
കാന്താര ഇവിടെ അവസാനിക്കുന്നല്ല എന്നാണ് സാൻഡൽവുഡിൽ നിന്നും ലഭിക്കുന്ന സൂചന.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kanthra-2.jpg?resize
=1280%2C720&ssl=1)

സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി കാന്താരയുടെ രണ്ടാം ഭാഗത്തിനുള്ള ജോലികൾ ആരംഭിച്ചത്രെ.
ഒന്നാം ഭാഗത്തെക്കാൾ അതിമനോഹര കാഴ്ചകൾ രണ്ടാം ഭാഗത്തിൽ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ്
സംവിധായകൻ.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി റിഷഭ് ഷെട്ടി മറ്റു പ്രോജക്ടുകൾ പലതും
മാറ്റിവെച്ചെന്നും ചിലത് ഉപേഷിച്ചെന്നുമാണ് സാൻഡൽവുഡിൽ നിന്നും വരുന്ന വാർത്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kantharaa.jpg?resize
=1280%2C720&ssl=1)

റിഷഭ് ഷെട്ടി തന്റെ ബാല്യകാല ഓർമകളും അനുഭവങ്ങളും ഭാവനയും ചേർത്താണ് കാന്താര എഴുതിയത്.
അതിനായി നാടോടിക്കഥകളും കൃത്യമായി സിനിമയിൽ ഇഴചേർത്തുവെന്നു പറയാം. ഹോംബാലെ ഫിലിംസ്
നിർമിച്ച ചിത്രം.സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തിയത്. ചെറിയ മുതൽ മുടക്കിൽ എത്തിയ
കാന്താര 400 കോടിയിലധികം ഗ്രോസ് കളക്ഷനാണ് നേടിയത്

 
