# റംസാന്‍ എപ്പോഴും പിണങ്ങും..!! ഗോസിപ്പുകളെ നോക്കാന്‍ സമയമില്ല!-  ഋതു മന്ത്ര

- Link: https://ml.b4blaze.com/film-news/rithu-manthra-about-gossip
- Published: 2022-01-30T12:26:38+05:30
- Author: Rahul

ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഋതു മന്ത്രയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍
പരിചയമാകുന്നത്. മോഡലിംഗ് രംഗത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം സിനിമകളിലും 
ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ അവസാന
റൗണ്ട് വരെ പിടിച്ചു നിന്ന ഒരു മികച്ച മത്സരാര്‍ത്ഥിയായിരുന്നു താരം. എന്നാല്‍ താരത്തെ
കുറിച്ച് പലതരം ഗോസിപ്പുകളാണ് ആ സമയത്ത് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും പ്രചരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/rithumantra-jiya-
300x169.gif?resize=996%2C561&ssl=1)

പുറത്ത് ഋതുവിന് ഒരു കാമുകന്‍ ഉണ്ടെന്നും, അതേസമയം തന്നെ തന്നേക്കാള്‍ പ്രായം കുറഞ്ഞ
ഹൗസിലെ മറ്റൊരു മത്സരാര്‍ത്ഥി ആയ റംസാനുമായി താരം ഋതു പ്രണയത്തിലാണെന്നും വാര്‍ത്തകള്‍
പ്രചരിച്ചു. ഇപ്പോഴിതാ തനിക്കെതിരായ ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്
താരം. റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെയെ തോന്നുകയുള്ളു.
ഒരു കസിന്‍ ഒക്കെ ഉണ്ടെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ്. നമ്മുടെ കൈയില്‍ ഒരു ചോക്ലേറ്റ്
ഉണ്ടായിട്ട് അതവന് കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/rithu-manthra-3-
249x300.jpeg?resize=976%2C1176&ssl=1)

എന്താണ് ഇതിന്റെ പുറകില്‍ നടന്നതെന്ന് ആരും അറിയുന്നില്ല. ആളുകള്‍ വെറുതേയങ്ങ് വിധിച്ച്
കളയും. ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല. ഞങ്ങള്‍ക്കും
അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കും എന്താണ് സത്യമെന്ന് അറിയാം. ഈ ഗോസിപ്പുകളൊന്നും
നോക്കാന്‍ എനിക്ക് സമയമില്ല. നമ്മുടെ കാര്യത്തില്‍ ഇടപെടാന്‍ ബാക്കിയുള്ളവര്‍ക്ക് സമയം
ഉണ്ടാവുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. എന്തായാലും കൂടെ നിന്നവരോട് നന്ദി മാത്രമാണ്
പറയാനുള്ളത് എന്നും താരം പറയുന്നു.

 

 
