# പ്രണയം ഇപ്പോഴില്ല

- Link: https://ml.b4blaze.com/film-news/rithu-mantra-ex-lover
- Published: 2021-10-07T14:25:02+05:30
- Author: Rahul

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിതു മന്ത്ര. ശക്തമായ
 നിലപാടുകളും അഭിപ്രായം
വെട്ടിതുറന്ന് പറയുകയും ചെയ്യുന്നയാളായിരുന്നു റിതു. ഹണി ബീ, ഓപ്പറേഷന്‍ ജാവ തുടങ്ങിയ
സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/rithumantra-jiya.
gif?resize=960%2C540&ssl=1)

ബിഗ്‌ബോസ് ഷോ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ജിയ ഇറാനിയെന്ന മോഡല്‍ റിതുവും താനും
പ്രണയത്തിലാണെന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഷോയില്‍ 
നിന്നും പുറത്ത് വന്ന റിതു ഇതെല്ലാം നിഷേധിക്കുകയും ചെയ്തു.
 ഋതുവും താനുമായി പ്രണയത്തിലായിരുന്നുവെന്നും
എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അവള്‍ തന്നെ വഞ്ചിവെന്നുമാണ് ജിയാ
ഇറാനി പരാതിപ്പെട്ടത്.

 കഴിഞ്ഞ ദിവസം ഒരു ഷോയില്‍ പങ്കെടുത്തവേ റിതുവിനോട് പ്രണയമുണ്ടോയെന്ന ചോദ്യത്തിന് 
പ്രണയമുണ്ടായിരുന്നുവെന്നും ഇപ്പോളില്ലെന്നും കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും
മറുപടി പറഞ്ഞു. ഇത് ഇപ്പോള്‍ വൈറലാകുകയാണ്. കാലം മാറുന്നതിന് അനുസരിച്ച് ചിന്താഗതികളും
മാറിയപ്പോള്‍ അവയെല്ലാം പോയി. ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്’ ഒരുപാട്
സിനിമകളില്‍ പാടണമെന്നും അഭിനയിക്കണമെന്നും ആ?ഗ്രഹമുണ്ടെന്നും കരിയറില്‍ ശോഭിക്കാനാണ്
ആഗ്രഹിക്കുന്നതെന്നും ഋതു പറഞ്ഞു.

 
